Book Review by Jyolsna P S – Premraj K K’s Novel “Ormmayiloru Vasantham”

പുസ്തകം:  ഓർമ്മയിലൊരു വസന്തം

രചയിതാവ് : ഡോ.പ്രേംരാജ് കെ കെ

       കലാലയ കാലഘട്ടത്തെയും, എന്നും നിലനിൽക്കുന്ന സൗഹൃദങ്ങളേയും വായനക്കാരിലേക്ക്  എത്തിക്കുന്ന ഒരു നോവൽ “ഓർമ്മയിലൊരു വസന്തം “.

     ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്തതാണ്

 ‘പാരലൽ കോളേജ്’ എന്നത്. 90 റു കളിൽ ഉള്ള ഒരു പാരലൽ കോളേജും   അന്നത്തെ പഠനകാലത്തെ കുറെ നല്ല ഓർമ്മകളും. ആ കാലത്തെ പ്രണയം, സ്നേഹം, കൂട്ടുകെട്ട്, ദാരിദ്രം, സങ്കടം, കുടുംബം എല്ലാം ഈ നോവലിലൂടെ നമുക്ക് കാണാൻ കഴിയും.

        കലാലയത്തിന്റെ കഥ പറയുമ്പോൾ  വായനക്കാരന്റെ മനസ്സിലേക്ക്  ആ കഥകളെല്ലാം ഒരു ക്യാൻവാസിൽ വരച്ച ചിത്രം പോലെ കാണുവാൻ കഴിയും. ഓരോരുത്തരും അനുഭവിച്ചറിഞ്ഞ കഥകൾ.

      ജീവിതത്തിന്റെ നഷ്ടങ്ങളും കഷ്ടങ്ങളും  ഒരു വരയുടെ ഇടവും വലവുംആണലോ.  സൗഹൃദത്തിന്റെ കണക്കുകൾ എടുക്കുമ്പോൾ നഷ്ടങ്ങളുടെ കണക്കുകൾ ആണ് കൂടുതലായത്, കൂടുതൽ അടുത്തത് കൊണ്ടാവാം.   ഡിഗ്രി എത്തിയവന്മാർ എന്നാൽ പക്വത വന്ന കുട്ടികൾ ആണെന്നാണല്ലോ വെപ്പ്. അത് ശരിക്കും തെറ്റായ ഒരു വെപ്പ് തന്നെയാണ്.

     കാലത്തിനും പ്രായത്തിനും അനുസരിച്ച് നമ്മൾ മാറുന്നു- മാറണം. ജീവിതത്തിന്റെ ഓട്ടപ്പാച്ചിൽ ചിലത് വരുന്നു, ചിലത് പോകുന്നു,എന്നാൽ ചിലതിനെ തട്ടിത്തെറിപ്പിച്ച് നമ്മൾ മുന്നോട്ടു പോയേ പറ്റൂ.  അതാണ് സത്യം അത് മാത്രമാണ് സത്യം. കാലത്തിനൊത്ത് തുഴയണമല്ലോ. സങ്കടം പറഞ്ഞു ജീവിക്കുന്നവർ ഉണ്ട്. ജീവിതം മുന്നോട്ടു പോയേ പറ്റൂ. കോളേജും ഒരു ജീവിതം തന്നെയാണ്. പക്ഷേ അത് കെട്ടിപ്പിടിക്കാൻ പറ്റില്ലല്ലോ.നല്ല മധുരമുള്ള ഓർമ്മകളായി എന്നും നമ്മിൽ ഓരോരുത്തരും ഉണ്ടാകുമല്ലോ. ആ യാത്രയിൽ വേർപാട് ആവശ്യമായി വന്നേക്കാം. സൗഹൃദങ്ങൾ ഇന്നും തെളിമയോടെ നിലനിൽക്കണം.

 കാലത്തിനൊത്ത് തുഴയുന്ന ഒരു തോണി ആണല്ലോ ജീവിതം.

      അന്നും ഇന്നും എനിക്ക് മന:പാഠമാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. കഥാകാരന്റെ അഭിപ്രായത്തിൽ പെൺകുട്ടികൾ മിക്കവരും തീയറി മന:പാഠമാക്കുന്നവർ എന്നാണ്.

    “ഇമ്പോസിഷൻ ഒരു ശിക്ഷയായി കരുതേണ്ടതില്ല. കാരണം അത് ഓർമ്മയിൽ നിലനിർത്താനും കയ്യക്ഷരം നന്നാവാനും സഹായിക്കും. എഴുതാത്തവർ ബുദ്ധിമാന്മാർ എന്ന് കരുതുകയും വേണ്ട.” ഞാനും   എഴുതിയിട്ടുണ്ട്  ഇമ്പോസിഷൻ അതൊന്നും ഓർമ്മയിൽ നിലനിന്നിട്ടുമില്ല കയ്യക്ഷരം നന്നായിട്ടുമില്ല.

     ഇമ്പോസിഷനും മന : പാഠവും സൗഹൃദവും സങ്കടങ്ങളും എല്ലാം  കോർത്തിണക്കി കൊണ്ടുള്ള നല്ലൊരു കലാലയ ജീവിതം സമ്മാനിച്ച കഥാകാരന്  എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.

 ജ്യോൽസ്ന

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*