‘ദി ഡോര്‍’; ഭാവനയുടെ തമിഴ്‍ പടത്തിന്റെ ട്രെയിലർ

ആക്ഷൻ ഹൊറർ ത്രില്ലറായി ‘ദി ഡോര്‍’; ഭാവനയുടെ തമിഴ്‍ പടത്തിന്റെ ട്രെയിലർ എത്തി

പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷൻ ഹൊറർ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമാണം. ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും.

ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

സഫയർ സ്റ്റുഡിയോസ്സാണ് ചിത്രം തീയേറ്ററിൽ എത്തിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം നിർവഹിക്കുമ്പോൾ സംഗീതം വരുൺ ഉണ്ണി ആണ് ഒരുക്കുന്നത്. എഡിറ്റിംഗ് അതുൽ വിജയ്, കലാസംവിധാനം കാർത്തിക് ചിന്നുഡയ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ശിവ ചന്ദ്രൻ, ആക്ഷൻ മെട്രോ മഹേഷ്, കോസ്റ്റ്യൂംസ് വെൺമതി കാർത്തി, ഡിസൈൻസ് തൻഡോറ, പിആർഒ (കേരള) പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*