
കാട്ടാക്കട സജിത്ത് ചിത്രം ‘അഗസ്ത്യ തീർത്ഥം ‘
ഗ്രാമീണ പ്രണയവും ആയൂവേദ മഹിമയും പറയുന്ന ചിത്രമാണ് അഗസ്ത്യതീർത്ഥം.
കാട്ടാക്കട സജിത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ഗ്ലിറ്ററിംഗ് സ്റ്റാഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിത്ത് കെ. ആർ ആണ്
ചിത്രം നിർമ്മിച്ചത്. ആയൂർവേദം, ഭക്തി, പ്രണയം എന്നിവ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മലഞ്ചരക്ക് വ്യാപാരിയായ ഗിരിധർ, ഔഷധത്തോട്ടം പരിപാലിക്കുന്ന പെൺകുട്ടി സൂര്യ, ഔഷധസസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ എത്തുന്ന ആനന്ദ്, നാട്ടിൻപുറത്തുകാരിയായ സന്ധ്യ, ആയൂർവേദ ഡോക്ടർ ശിവൻകുട്ടി എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
ഇവരിലൂടെയാണ് കഥ വികസിക്കുന്നത്. അനൂപ്, വിത്തീസ്, സുരേഷ്, കള്ളിക്കാട് ഗോപി, ഗോകുലം ശ്രീകുമാർ, കാട്ടാക്കട പ്രേംചന്ദ്, സുനിൽ, ജാഫർ, ഗിരീഷ് ചന്ദ്രൻ,ഹർഷൻ വെങ്ങാനൂർ, അമ്പൂരി ജയൻ, മുരളീകൃഷ്ണൻ, ചന്ദ്രൻ വൈദ്യർ,സൂരജ്, പ്രേംജിത്ത്, ഗിരീഷ്, കൃപാ ശേഖർ,
കീർത്തന, മാലിനി,സിനി പ്രസാദ്, സ്വർണ്ണമ്മ, അജിത, സിന്ധു, രാധാലക്ഷ്മി, ദിയ, ശിവനന്ദന തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഗിരിധറായി ഗിരീഷ്ചന്ദ്രനും സൂര്യയായി മാലിനിയും ആനന്ദായി ജാഫറും സന്ധ്യയായി കീർത്തനയും അഭിനയിക്കുന്നു.
ഡോക്ടർ ശിവൻകുട്ടിയെ സുരേഷും മഹാവൈദ്യരെ വിത്തീസും അവതരിപ്പിക്കുന്നു. ഫാദർ മാത്യൂസ് എന്ന കഥാപാത്രമാകുന്നത് ഗോകുലം ശ്രീകുമാർ ആണ്. ഛായാഗ്രഹണം : സുരേഷ് ചമയം. ഗാനരചന : കാട്ടാക്കട സജിത്. സംഗീത സംവിധാനം: കാട്ടാക്കട ശോഭരാജ്. ഗായകർ:
ജി.വേണുഗോപാൽ, ജി. കെ ഹരീഷ് മണി, അഭിനന്ദ എം. കുമാർ.എഡിറ്റിംഗ്, കളറിംഗ് :കാട്ടാക്കട സജിത്ത്. പ്രൊഡക്ഷൻ കൺട്രോളർ: കള്ളിക്കാട് ഗോപി. പിആർഒ : റഹിം പനവൂർ. ഡിസൈൻ : അബിൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : കാട്ടാക്കട സുനിൽ. കലാസംവിധാനം :
സുരേഷ്. കോസ്റ്റ്യൂം: സജി. സൗണ്ട് റെക്കോർഡിംഗ്, മിക്സിംഗ് :പ്രഭാത് ഹരിപ്പാട്.വിതരണം : ഭാഗ്യധാര എന്റർടൈൻമെന്റ്. നെയ്യാർഡാമിലും പരസ്യപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
പിആർഒ : റഹിം പനവൂർ

Leave a Reply