Shyam Singha Roy – Telugu Period supernatural thriller film – Releasing on 24th Dec 2021 – Also in Malayalam, Tamil, Kannada Languages
Directed by Rahul Sankrityan.
Starring: Nani , Sai Pallavi, Krithi Shetty and Madonna Sebastian
Music by: Mickey J. Meyer
Produced by: Venkat Boyanapalli
Production company: Niharika Entertainment
— —– —- ————– Text in Malayalam — — ——–
നാനിയുടെ ‘ശ്യാം സിങ്ക റോയ്’ ടീസർ പുറത്തിറങ്ങി….
തെലുങ്ക് സൂപ്പർസ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ശ്യാം സിംഗ റോയിയുടെ ടീസർ പുറത്തിറങ്ങി. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം ചെയ്യുന്ന ചിത്രം നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
ഒരു സ്ത്രീ ശബ്ദത്തിൽ നിന്നാണ് ശ്യാം സിങ്ക റോയിയുടെ ടീസർ തുടങ്ങുന്നത്. ദൈവങ്ങൾ ചെയുന്നതൊക്കെയും പൈശാചികമായി പോവുന്ന ഒരു അവസ്ഥയെ ആണ് തുറന്നു കാണിക്കുന്നത്. ടീസറിൽ ദൈവങ്ങൾക്ക് അടിമപ്പെട്ട് കഴിയുന്ന ദേവദാസികാളായ സ്ത്രീകളുടെ കഷ്ടം നിറഞ്ഞ ജീവിതവും സൂചിപ്പിക്കുന്നുണ്ട്. ഒരു ലൈംഗിക ഉപകരണം എന്നതിൽ കവിഞ്ഞു സ്ത്രീകൾക്ക് ഒരു പരിഗണനയുമില്ലാത്ത ഒരു കാലഘട്ടത്തെയാണ് ശ്യാം സിങ്ക റോയിയുടെ ടീസറിലൂടെ കാണിക്കുന്നത്. അമ്പലത്തിൽ നൃത്തം ചെയ്യുന്ന സായി പല്ലവിയെയും ടീസറിൽ കാണാം. കൂടാതെ നാനിയും കൃതി ഷെട്ടിയുമായുള്ള ഒരു ലിപ്‌ലോക്ക് സീനും ടീസറിലുണ്ട്. മറ്റുള്ള അഭിനേതാക്കളെ ആരെയും ടീസറിൽ കാണാനാവില്ല. രണ്ട് കാലഘട്ടത്തിൽ നടക്കുന്ന രണ്ട് കഥകളെയാണ് ടീസറിൽ സൂചിപ്പിച്ചു പോകുന്നത്.
ഒരു ചെറിയ ടീസർ മതി സിനിമക്കുള്ളിൽ എന്താണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ. ഒരു ബംഗാളി ആയി നാനി എത്തുമ്പോൾ അദ്ദേഹത്തിന്റെ അഭിനയവും അതിനനുസരിച്ചു അദ്ദേഹത്തിന്റെ ശരീരപ്രകൃതിയും മാറുന്നതും മറ്റും വളരെ നന്നായി തന്നെ കാണിച്ചിരിക്കുന്നുണ്ട്. രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസുമാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്, യാഷ്, പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്, മീഡിയ മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേ വീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.ചിത്രം ഡിസംബർ 24 ന് തീയേറ്റർ റിലീസ്സാണ്.
Rating: 5* – Out Standing, 4.5* Very Very Good, 4* Very Good, 3.5* Good, 3* Above Average , 2.5* Average, 2* Below average, 1* Poor.
Leave a Reply