Sindhu Gatha – Author, Translator

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ജനിച്ച്, വളര്‍ച്ചയും പഠനവും പാലക്കാടും പൂർത്തിയാക്കിയ ഞാന്‍ കടന്നു വന്ന വഴികൾ സാങ്കേതിക പഠനത്തിന്റെയും ഒപ്പം കവിതയുടേതുമാണ്. കമ്പ്യൂട്ടർ ഹാർഡ് വെയർ രംഗത്തെ പഠനവും ലൈബ്രറിയിലെ തടിച്ച പുസ്തകങ്ങളോടൊപ്പമുള്ള സഹവാസവും എന്നെ അക്ഷരങ്ങളുടെ കൂട്ടുകാരിയാക്കി മാറ്റി. ഇപ്പോൾ ബാഗ്ളൂരിൽ ഭർത്താവിനോടും മകളോടുമൊപ്പം താമസിക്കുന്ന ഞാന്‍ വളരെക്കാലം മദ്രാസ്, ബാഗ്ളൂർ എന്നിവിടങ്ങളിലായി ന്യൂസ്‌ പേപ്പര്‍ ഇന്‍ഡസ്ട്രി, എയര്‍ലൈന്‍ ഇന്‍ഡസ്ട്രി, ഇലക്ട്രോണിക്സ് മാനുഫാക്ടചറിംഗ് ഇന്‍ഡസ്ട്രി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ എച്ച് ആര്‍ ആന്‍ഡ്‌ അഡ്മിന്‍ മാനേജര്‍ ആയി ജോലി ചെയ്തിരുന്നു.

ബാഗ്ളൂരും കേരളവും കേന്ദ്രമാക്കി ഒരുപാട് സാഹിത്യ കവിതാ കൂട്ടായ്മകളിൽ നേതൃത്വസ്ഥാനത്തു തന്നെ സിന്ധു ഗാഥയുണ്ട്. കവിതയെഴുത്തും കാവ്യ ചർച്ചകളും സംവാദങ്ങളും ഒക്കെയായി സജീവമായ ഒരു മേഖല. മലയാളത്തില്‍ കവിതകളും കഥകളും ലേഖനങ്ങളും തമിഴിലും ഇംഗ്ലീഷിലും കവിതകളും കഥകളും എഴുതാറുണ്ട്.

ഒപ്പം പവിത്രൻ തീക്കുനിയുടെ നേതൃത്വത്തിലുള്ള കാവ്യകലിക എന്ന ഓൺലൈൻ മാഗസിന്റെ എഡിറ്ററാണ്.

കുത്തിക്കുറിക്കാനൊരിടം കലാസാംസ്‌കാരിക സദസ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും കുത്തിക്കുറിക്കാനൊരിടം ഇറക്കുന്ന ഡിജിറ്റല്‍ മാഗസിനുകളായ ചാമ്പയ്ക്ക കുട്ടികളുടെ മാഗസിന്റെ ചീഫ് എഡിറ്ററും കമ മാഗസിന്റെ എഡിറ്റോറിയല്‍ പാനല്‍ മെമ്പറുമായിരുന്നു. കുത്തിക്കുറിക്കാനൊരിടം കലാസാംസ്കാരിക സംഘടന ഇറക്കിയ രണ്ടാമത്തെ കവിതാ സമാഹാരമായ ‘ഇനിയും കത്താത്ത തെരുവുകൾ’ എന്ന പുസ്തകത്തിന്റെ എഡിറ്ററുമാണ്.

ക്രിയേറ്റിവ് വിമന്‍ സംഘടനയുടെ ബാംഗ്ലൂര്‍ പ്രതിനിധിയായ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും ക്രിയേറ്റിവ് വിമന്റെ ഇ-മാഗസീനായ സര്‍ഗ്ഗത്തിന്റെ എഡിറ്ററും യുനൈട്ടട് റൈറ്റേർസ് ബാംഗ്ലൂര്‍ ഇറക്കുന്ന സര്‍ഗ്ഗജാലകം എന്ന മാഗസിന്റെ എഡിറ്റേർസില്‍ ഒരാളുമാണ്.

ബാംഗ്ളൂർ വി.ബി.എച്ച്.സി നന്മ മലയാളി കൾച്ചറൽ അസോസിയേഷന്റെ സൃഷ്ടി പ്രിന്റഡ് മാഗസിന്റെയും എഡിറ്റോറിയൽ മെമ്പറാണ്.
സിനിമ രംഗത്തെ മുതിര്‍ന്ന എഴുത്തുകാരനായ എസ് എന്‍ സ്വാമി സര്‍ പാട്രണ്‍ (Patron) ആയ ആര്‍ട്ടിസ്റ്റ് ക്ലബ്‌ ഇന്റര്‍നാഷണല്‍ എന്ന കലാകാരന്മാരുടെ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.

വേള്‍ഡ് മലയാളി ഫെഡറേഷന്റെ കീഴില്‍ കഴിഞ്ഞ മാസം ആരംഭിച്ച വിമന്‍സ് ഫോറത്തിലെ മെമ്പറുമാണ്.

കൂടാതെ ഒരു തമിഴ് സിനിമയ്ക്കായി മലയാളത്തിലെ തിരക്കഥ തമിഴിലേക്കും, രണ്ട് തെലുങ്ക് സിനിമള്‍ക്കായി മലയാളത്തില്‍ നിന്നും കഥയും തിരക്കഥയും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യുകയുണ്ടായി.

ശ്രീ. പ്രമോദ് അതിരകത്തിന്റെ ‘കാലം കണക്കെടുക്കുമ്പോള്‍’ എന്ന മലയാളം നോവല്‍ ഇംഗ്ലീഷിലേക്ക് ‘When Time Reckons’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. ഇപ്പോള്‍ ശ്രീമതി. സി കെ രാജലക്ഷ്മിയുടെ ‘ദേവപദം തേടി’ എന്ന നോവല്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.

മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും അതു പോലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. 20 ലേറെ കവിതാസമാഹരങ്ങളുടെയും 5 ഓളം കഥാസമാഹരങ്ങളുടെയും ഒരു മൈക്രോ കഥാസമാഹരത്തിന്റേയും ഭാഗമായിട്ടുണ്ട്‌. ഇന്റര്‍നാഷണല്‍ മാഗസിനായ WFY (World For You)ല്‍ ഇംഗ്ലീഷ് കവിതകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 7 ഓളം നാഷണല്‍ ആന്തോളജിയിലും ഇംഗ്ലീഷ് കവിതകള്‍ വന്നിട്ടുണ്ട്.

പ്രസിദ്ധീകൃതമായതും പുതിയതുമായ രചനകളെല്ലാം ചേർത്ത് കോഴിക്കോട് ഉറവ് പബ്ലിക്കേഷൻ ‘ആകാശം ആരുടെ ശബ്ദകോശമാണ്?’ എന്ന പേരിൽ എന്റെ ഒരു കാവ്യസമാഹാരവും പ്രസിദ്ധീകരിക്കുന്നു. പുസ്തകം ഉടൻ പുറത്തിറങ്ങും.

കേരളസര്‍ക്കാര്‍ സാംസ്കാരികകാര്യവകുപ്പിന്റെ റേഡിയോമലയാളം സാഹിത്യോത്സവത്തില്‍ 2022 ഓഗസ്റ്റ്‌ 8 മുതല്‍ 14വരെ ഒരു കുഞ്ഞു കഥയവതരിപ്പിക്കാനുള്ള ഭാഗ്യവും കിട്ടി.

സുമാമോഹൻ മെമ്മോറിയൽ പുരസ്‌ക്കാര കവിതാരചന മത്സരത്തിലും കൊല്ലങ്കോട് ആശ്രയം കോളേജ് സംഘടിപ്പിച്ച ഓൺലൈൻ എഴുത്തു മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. വ്യാപാരകേരളം ഏർപ്പെടുത്തിയ 2021 വർഷത്തെ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക കഥാപുരസ്കാരവും ലഭിച്ചു.

സ്റ്റോറി മിററിന്റെ ഓതര്‍ ഓഫ് the year 2022 readers choice ല്‍ നാലാം സ്ഥാനം ലഭിച്ചു.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*