“Urul” Malayalam Cinema won two awards

‘ഉരുൾ ‘സിനിമയ്‌ക്ക് പ്രേംനസീർ സുഹൃത് സമിതിയുടെ രണ്ട് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം : ഉരുൾ ‘സിനിമ പ്രേംനസീർ സുഹൃത് സമിതിയുടെ രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹമായി. പ്രേംനസീർ സുഹൃത് സമിതി – ഉദയസമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രത്തിന്റെ സംവിധായകൻ എന്നീ പുരസ്‌കാരങ്ങളാണ് ഈ ചിത്രം നേടിയത്. ബിൽഡിംഗ് ഡിസൈൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി മുരളീധരൻ നിർമിച്ച ചിത്രം മമ്മി സെഞ്ച്വറിയാണ് സംവിധാനം ചെയ്തത്. ഒരു ഗ്രാമത്തിലെ പ്രകൃതിക്ഷോഭവും ഉരുൾപൊട്ടലും തുടർന്നുള്ള ദുരന്തവും വളരെ സാഹസികമായാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിച്ചിട്ടുള്ളത്.
ചലച്ചിത്ര സംവിധായകൻ തുളസീദാസ് ചെയർമാനും സംഗീതജ്ഞൻ ദർശൻ രാമൻ, ദൂരദർശൻ മുൻ വാർത്താ അവതാരക മായാ ശ്രീകുമാർ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ മെമ്പർമാരുമായിട്ടുള്ള ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. മേയ് അവസാന വാരം തിരുവനന്തപുരത്ത് നടക്കുന്ന താരനിശയിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

PRO : റഹിം പനവൂർ


Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*