ബാംഗ്ലൂർ എഴുത്തുകാരി ലാലി രംഗനാഥ്. നിർമ്മാല്യം കലാ സാഹിത്യ വേദിഏർപ്പെടുത്തിയ ചെറുകഥക്കുള്ള അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹയായിരിക്കുന്നു . “അശാ ന്തമാകുന്ന രാവുകൾ ” …എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.
പച്ചയായ ജീവിത യഥാർഥ്യങ്ങളുടെ നേർക്കാ ഴ്ചയാണ് ഈ പുസ്തകം. പുസ്തകത്തിന്റെ അവതാരിക ശ്രീ. അനിൽ കുരിയാത്തിയുടേതാണ്.
അക്ഷരം സാഹിത്യവേദി പുരസ്കാരം,സുഗതകുമാരി സാഹിത്യവേദി സംസ്ഥാന സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കരങ്ങളും അംഗീകാരങ്ങളും ഈ എഴുത്തുകാരി നേടിയിട്ടുണ്ട്.
ലാലി രംഗനാഥ് പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകമാണ് ” മുഖം മൂടികളും ചുവന്ന റോസാപ്പൂവും” എന്ന കവിതാസമാഹാരം. ഇപ്പോൾ അവർ ഒരു നോവലിന്റെ പണിപ്പുരയിലാണ്
അർഹതയ്ക്കുള്ള അംഗീകാരം. ഇനിയുമിനിയും പുരസ്ക്കാരങ്ങൾ തേടിയെത്തട്ടേ! പ്രിയ കഥാകാരിക്കു സ്നേഹത്തിൻ്റെ വാടാമലർ
അർഹതയ്ക്കുള്ള അംഗീകാരം.അഭിനന്ദനങ്ങൾ. സാഹിത്യ ലോകത്ത് ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രിയ എഴുത്തുകാരിക്ക് കഴിയട്ടെ. ആശംസകൾ