മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശിനി സിമി പെരുമ്പിള്ളിയുടെ അകലങ്ങളിലെ ആകാശം എന്ന നോവലിന് നിര്‍മ്മാല്യം കലാസാഹിത്യ സംസ്കാരിക വേദി ഏര്‍പ്പെടുത്തിയ നിര്‍മ്മാല്യം ദേശീയ അവാര്‍ഡ് . (ഒ. ചന്തുമേനോൻ ദേശീയ പുരസ്കാരം) – സ്ത്രീ ജീവിതത്തിന്‍റെ നേര്‍രേഖാ, ഗാര്‍ഹീക പ്രശ്നങ്ങളില്‍ പെട്ട് ഉഴലുന്ന സ്ത്രീ ജീവിതം. ആഗ്രങ്ങളും സ്വപ്നങ്ങളും അകലങ്ങളില്‍ ആണ് എന്ന തിരിച്ചറിവില്‍ വിധിയെ പഴിക്കുമ്പോഴും മുന്‍ജന്മപാപമെന്ന് ആശ്വസിക്കുന്ന പെണ്‍ മനസ്സ്. പ്രണയമെന്ന സത്യവികാരത്തിന്‍റെ നേര്‍ചിത്രം. കൈയ്യെത്തു ദൂരത്ത് നിന്ന് വിധി തട്ടിയെടുത്ത ജീവന്‍റെ തുടിപ്പ്. മനുഷ്യമനസ്സില്‍ തോന്നുന്ന വൈരാഗ്യബുദ്ധി അതുമൂലം ഉടലെടുത്ത് ജീവിത പ്രശ്നങ്ങള്‍.പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് കാണിക്കുന്ന ഹൃദയസ്പര്‍ശിയായ നോവല്‍ . വായനക്കാരുടെ അനുമോദനങ്ങള്‍, അംഗീകാരങ്ങളും അകലങ്ങളിലെ ആകാശത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. മഴനിലാവ് എന്ന കവിത – ചെറുകഥാസമാഹാരം 2020 പുറത്തിറക്കിയിരുന്നു. കഥകളും, കവിതകളും നിരവധി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ പുതിയ നോവലിന്‍റെ പണിപ്പുരയില്‍
Leave a Reply