Book review by Jyolsna Jajil of Dr. Premraj K K’s Malayalam Novel “Kaayvaum Ezhilam Paalayum”
കായവും ഏഴിലം പാലയും
നോവൽ
ഡോ പ്രേംരാജ് കെ കെ
ബന്ധങ്ങളെ എന്നും കാത്തുസൂക്ഷിക്കാനുള്ള മനസ്സും സ്നേഹം എന്ന വികാരത്തിന് മനുഷ്യൻ ഉണ്ടായതിനേക്കാൾ പ്രായമുണ്ടെന്നും കുറെ ആളുകൾ നമ്മുടെ സംസ്കാരം നമുക്ക് നൽകുന്ന ആത്മവിശ്വാസം, അത് മറ്റുള്ളവരിലേക്ക് പകരുമ്പോൾ ഉണ്ടാകുന്ന അമിതമായ ആവേശം ഇതിനെ എന്നും ആചരിക്കാനുള്ള മനസ്സും അതോക്കെയാണ് ഈ നോവൽ.കഥാകാരനിൽ നിന്നും കടമെടുത്തതാണ്.
24 അദ്ധ്യായങ്ങളിലായി നമുക്ക് ഈ മനോഹരമായ നോവൽ രചന പാടവത്തോടെ സ്നേഹവും സംസ്കാരവും സമാസമം കോർത്തിണക്കി തന്നിരിക്കുന്നു. കഥാപാത്രങ്ങളെല്ലാം കഥാകാരന്റെ സൃഷ്ടി മാത്രമാണ്.
കായവും ഏഴിലം പാലയിലൂടെയുള്ള തുടക്കം. നായനാരുടെ കഥ ഒപ്പം ഒരു നാടിന്റെയും. പൊതിയൂർ എന്ന ദേശത്തെ ജന്മിയുടെ ജീവിത പശ്ചാത്തലം നോവലിലെ മുഖ്യ കഥാതന്തുവാണ്. “പൊതിയൂർ ” കാസർകോടിന്റെ ഹൃദയഭാഗത്ത് നിന്നും ദൂരെ ഉള്ള ഒരു ഗ്രാമം, മേൽത്തരം നെൽ ത്തുകൾ പൊതികളായി സൂക്ഷിക്കുന്നത് കൊണ്ട് കൊണ്ട് ( പൊതി എന്നാൽ ഉണങ്ങിയ വൈക്കോൽ ഗോളാകൃതിയിൽ കെട്ടി നെൽവിത്ത് വെക്കുന്നത്)
കായാവ്- ഒരു കുറ്റിച്ചെടിയാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ അവർ പൂക്കുന്നു. സംസ്കൃതത്തിൽ നീലാഞ്ചനി എന്ന പേരുമുണ്ട്.
നായനാരിലൂടെ ഈ കഥയുടെ തുടക്കം.
നായനാരും മക്കളും ഭാര്യയും സ്ഥിരം ജോലി ചെയ്യുന്ന ദാമുവും അടങ്ങുന്ന കഥ. നായനാർക്ക് തോക്കും ഉണ്ട് കേട്ടോ.ഒരു നായയും” റെക്സ്”.
നായനാരുടെ തിരോധനവും, ദാമുവിന്റെ പാലമരച്ചോട്ടിൽ ഉള്ള കാത്തിരിപ്പും പിന്നീട് ആ ഇരിപ്പ് പുഴക്കടവിലേക്ക് ഉള്ള മാറ്റുവും.
നായനാരെ കണ്ടാൽ മാത്രമേ ഉറക്കം വരൂഎന്ന് അവസ്ഥയിലായ ദാമുവും.
ഹൃദയബന്ധങ്ങളുടെ ആഴത്തിൽ സ്പർശിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഈ നോവലിലുണ്ട്. ഇതിനുദാഹരണം തന്നെ നായരും ദാമുവും തമ്മിലുള്ള ബന്ധം.
ജാതി ചിന്തകൾക്കതീതമായ ഒരു പ്രണയവും. നായനാരും പാർവതി അമ്മയും തമ്മിലുള്ള ബന്ധത്തിൽ ഒരു ഉലച്ചിൽ ആയി ജലജയും. പാർവതി അമ്മയുടെയും
നായനാരുടെയും ഒരുമിച്ചുള്ള യാത്ര,ഓടക്കു ഴൽ നാദം കേൾക്കുന്ന ഗുഹയ്ക്ക് അടുതേക്കുള്ള അവസാന യാത്ര.
മനുഷ്യൻ താൻ കരുതുന്നതു പോലെയൊന്നുമല്ല. ഇങ്ങനെയുള്ള ആൾക്കാരുടെ മുമ്പിൽ താൻ ഒന്നുമല്ല. സ്ത്രീകളുടെ മനസ്സ് ചിന്ത വിചാരങ്ങൾ പ്രവർത്തി എല്ലാം നമ്മുടെയൊക്കെ ചിന്തകൾക്ക് അതീതമാണ് പ്രവചിക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണെന്ന് തിരിച്ചറിവ്. (കഥാകാരന്റെ വാക്കുകൾ കടമെടുത്തതാണ് )
സ്ത്രീകൾക്ക് രഹസ്യം സൂക്ഷിക്കാൻ കഴിയില്ല എന്നത് ശുദ്ധ ഭോഷ്ക്ക് ണെന്നും കഥാകാരൻ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
പണ്ട് നമ്മൾ ഓരോരുത്തരും കടന്നുപോയ നാളുകലിലേക്ക്, അന്ന് നമ്മൾ ആഘോഷിച്ചിരുന്ന ഓണവും വിഷവും ഈ വായനയിലൂടെ തിരികെ തരാൻ കഥാകാരന് സാധിച്ചു. കൂടാതെ തന്നെ ഓരോന്നു മായി ബന്ധപ്പെട്ട നടത്തുന്ന പരിപാടികളും അതിന് കിട്ടുന്ന സമ്മാനങ്ങൾ ശരിക്കും എന്നെ കുട്ടിക്കാലത്തെക്ക് കൂട്ടിക്കൊണ്ടു പോയി. അന്നൊക്കെ കിട്ടിക്കൊണ്ടിരുന്ന സമ്മാനങ്ങൾ ഗ്ലാസ്സ്,കണ്ണാടി, പെൻസിൽ ബോക്സും, പാത്രങ്ങൾ എന്നിവയൊക്കെ ഒരു കാലത്ത് ഞാനും വാങ്ങിക്കൂട്ടിയത് കൊണ്ട് എനിക്ക് ഇത് വായിക്കുമ്പോൾ എന്റെ കുട്ടിക്കാലത്ത് തന്നെയായിരുന്നു.
ശരിക്കും നാട്ടിൻപുറത്തെ അന്നുണ്ടായിരുന്ന ബന്ധങ്ങളെ ഇന്നും കാത്തുസൂക്ഷിക്കുന്ന മനസ്സുകളെ തന്നെയാണ് കഥാകാരൻ ഇതിലൂടെ കാണിച്ചുതരുന്നത്.
നമ്മുടെ സംസ്കാരങ്ങൾ നൽകുന്ന ആത്മവിശ്വാസം തന്നെയാണ് ഇന്നത്തെ നമ്മുടെ ജീവിതം. ഇനിയും ഒരുപാട് ഒരുപാട് മനോഹരമായ നോവൽ മലയാളത്തിൽ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ജ്യോത്സന…
Leave a Reply