14-ാമത് ജെ.സി. ഡാനിയേൽ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയലിന്റെ ഓർമ്മയ്ക്കായി നൽകുന്ന 14-ാമത് ചലച്ചിത്ര അവാർഡുകൾ 16-10-2023 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് ജൂറി ചെയർമാനും ചലച്ചിത്ര സംവിധായകനുമായ ആർ. ശരത് പ്രഖ്യാപിക്കുകയുണ്ടായി. മികച്ച സിനിമയായി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് “ന്നാ താൻ കേസ് കൊട്, രണ്ടാമത്തെ മികച്ച സിനിമയായി അനിൽ ദേവ് സംവിധാനം ചെയ്ത “ഉറ്റവർ” എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാർഡുകൾ:
മികച്ച സംവിധായകൻ മഹേഷ് നാരായൺ അറി യിപ്പ്), മികച്ച നടൻ കുഞ്ചാക്കോ ബോബൻ (അറിയിപ്പ്, ന്നാ താൻ കേസ് കൊട്), മികച്ച നടി മഞ്ജുവാര്യർ (ആയിഷ, വെള്ളരിപ്പട്ടണം), മികച്ച സ്വഭാവനടൻ സുധീർ കരമന (പുലിയാട്ടം), മികച്ച സ്വഭാവനടി പൗളി വൽസൺ (അപ്പൻ), മികച്ച ബാലനടൻ ആത്രേയ. പി (മോമു ഇൻ ദുബായ് ), മികച്ച ബാലനടി ദേവനന്ദ ജി.ബി (മാളികപ്പുറം), മികച്ച തിരക്കഥകൃത്ത് തമർ റ്റി.വി, ഹാഷിം സുലൈമാൻ (1001 നുണകൾ), മികച്ച ഛായാഗ്രാഹകൻ മഹേഷ് മാധവൻ (ഇലവിഴാ പുഞ്ചിറ) മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് വിഡ്ഡി കളുടെ മാഷ്, പുലിയാട്ടം) മികച്ച സംഗീതസംവിധായകൻ പി.ജി. പൗലോസ് ജോൺസ് (ചതി), മികച്ച പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ (ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, അക്കുവിന്റെ പടച്ചോൻ), മികച്ച പിന്നണി ഗായകൻ കപിൽ കപിലൻ (പല്ലൊട്ടി 90’സ് കിഡ്സ്), മികച്ച പിന്നണി ഗായിക നിത്യാ മാമൻ (വെള്ളരിപ്പട്ടണം) & ആതിര മുരളി (ഉറ്റവർ), മികച്ച ചിത്ര സംയോജകൻ ശ്രീജിത് സാരംഗ് (ജനഗണമന) കലാ സംവിധായകൻ സന്തോഷ് കരുൺ (വിചിതം), മികച്ച വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ (അറിയിപ്പ്, പന്ത്രണ്ട്) മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് ഹസ്സർ വണ്ടൂർ (മുകുന്ദനുണ്ണി അസ്സോസി യേറ്റ്സ്, എന്ന് സ്വന്തം ശ്രീധരൻ) മികച്ച സൗണ്ട് മിക്സിംഗ് വിപിൻ നായർ (ആട്ടം), മികച്ച നവാഗത സംവിധായകൻ ഷാഹി കബീർ(ഇലവിഴാപൂഞ്ചിറ), മികച്ച കുട്ടികളുടെ ചിത്രം (പല്ലൊട്ടി 90’സ് കിഡ്സ്), (സംവിധാനം ജിതിൻ രാജ്,നിർമ്മാണം-സാജിദ് യാഹിയ,നിതിൻ രാധാ കൃഷ്ണൻ) മികച്ച വിഷ്വൽ എഫക്ട്സ് മാത്യു മോസ്സസ് (പന്ത്രണ്ട് ), മികച്ച പരിസ്ഥിതി ചിത്രം അക്കുവിന്റെ പടച്ചോൻ (സംവിധാനം- മുരുകൻ മലരി),അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ശ്രുതി രാമചന്ദ്രൻ (നീരജ),സംവിധായകനുള്ള പ്രത്യേക ജൂറി പുര സ്കാരം ആനന്ദ് എകർഷി (ആട്ടം), ഛായാഗ്രാഹകനുള്ള പ്രത്യേക ജൂറി പുരസ്കാരം ശരൺ വേലായുധൻ (സൗദി വെള്ളക്ക)
Leave a Reply