WMF’s Literature meet

വേൾഡ് മലയാളി ഫെഡറേഷൻ, ബാംഗ്ലൂർ കവിയരങ്ങും സാഹിത്യ ചർച്ചയും നടത്തി

ബാംഗ്ലൂർ: വേൾഡ് മലയാളി ഫെഡറേഷൻ, സമഗ്രം എന്ന പേരിൽ പ്രതിമാസം നടത്തിവരുന്ന സാഹിത്യ ചർച്ചയിൽ ബംഗളൂരിലെ എഴുത്തുകാർ കവിതാലാപനം നടത്തി. തുടർന്ന് ഡോ. പ്രേംരാജ് കെ കെ യൂടെ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച് അവലോകന ചർച്ച നടത്തി. ഇന്ദിരാ നഗറിലെ ഇ സി എ ക്ലബ്ബിൽ വെച്ചായിരിന്നു ഈ പരിപാടി നടത്തിയത്.
ഡോ. കെ കെ സുധ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. തിക്കുറിശ്ശി പുരസ്‌കാരം നേടിയ ഈ ചെറുകഥാ സമാഹാരം സമൂഹത്തിലെ നന്മ-തിന്മകളിലേക്ക് വിരൽ ചൂണ്ടുന്നു എന്നും ഏവരും വായിച്ചിരിക്കേണ്ടുന്ന ഒരു കൃതിയാണെന്ന് ഡോ. സുധ സംഭാഷണത്തിനിടയിൽ ഊന്നിപ്പറയുകയുണ്ടായി.
എഴുത്തുകാരി രമാ പ്രസന്ന പിഷാരടി ഈ പരിപാടിയുടെ സംഘടകയെന്ന കർത്തവ്യം ഭംഗിയായി നിർവഹിച്ചു. എസ് സലിം കുമാർ എഴുത്തുകാരനെ പരിചയപ്പെടുത്തി പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.
അഡ്വക്കേറ്റ് സത്യൻ പുത്തൂർ, വ്യവസായി നാരായണ പ്രസാദ്, ശാന്തൻ, നർത്തകി ഹേമമാലിനി, സിന കെ എസ് , ശ്രീദവി നമ്പിടി, ദിവ്യ എം കെ , സി പി രവീന്ദ്രൻ, വിശ്വനാഥൻ, കുഞ്ഞപ്പൻ, സജി രാഘവ്, ശ്രീധരൻ പൂലൂർ, എം ബി മോഹൻദാസ്, ലാലി രംഗനാഥ്, ഹർഷൻ, വി ആർ , ജ്യോത്സന, സത്യാ വിമോദ് തുടങ്ങിയവർ ഈ സമാഹാരത്തിലെ കഥകളെക്കുറിച്ച് സംസാരിച്ചു. ജോയ് റോയ് നന്ദിപ്രകാശനം നടത്തി.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*