Valmeeki Keerthi Puraskar

ഡോ. പ്രേംരാജ് കെ കെയ്ക്ക് സംസ്‌കാർ ഭാരതിയുടെ “വാത്മീകി കീർത്തി പുരസ്‌കാരം”

ബംഗളുരുവിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ഡോ. പ്രേംരാജ് കെ കെയ്ക്ക് സംസ്‌കാർ ഭാരതിയുടെ “വാത്മീകി കീർത്തി പുരസ്‌കാരം” സംസ്കാര ഭാരതി കർണാടക ദക്ഷിൺ പ്രാന്ത് സംഘടൻ മന്ത്രി രാമചന്ദ റാവു , ദക്ഷിണ ക്ഷേത്ര പ്രമുഖും ജനം ടി വിയുടെ പ്രോഗ്രാം ഹെഡും ആയ തീരുർ രവീന്ദ്രൻ ബാംഗളൂരിലെ വ്യവസായി ഡോ. നാരായണ പ്രസാദ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. സംസ്കാര ഭാരതിയുടെ സൗത്ത് ബെംഗളൂരു സെക്രട്ടറി ഹേംജിത് ജനാർദ്ദൻ റാവു , പൂലൂർ ശ്രീധരൻ , ഉദയ് കുമാർ, സുനിൽ കുമാർ ടി പി എന്നിവർ സമീപം.
ആദി മഹാകവി ജന്മദിനത്തോടനുബന്ധിച്ച് ദീപാവലി ദിവസം ബംഗളൂരിൽ നടന്ന ചടങ്ങിൽ ഡോ. പ്രേംരാജ് കെ കെ പുരസ്‌കാരം ഏറ്റുവാങ്ങി. മൂന്നു ചെറുകഥാ സമാഹരണങ്ങളും ഒരു നോവലും എഴുതുകയും ഡിസൈൻ ചെയുകയും സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്യുക, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് , ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡഡ് , യൂണിവേഴ്സൽ റെക്കോർഡ്‌സ് എന്നിവയിൽ ഇടം നേടുകയും ഷോർട് ഫിലിമുകൾ നിർമ്മിക്കുക അങ്ങനെയുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരത്തിന് അർഹനായത്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*