Lali Ranganath’s Novel “Neelima”

പ്രവാസി എഴുത്തുകാരി ശ്രീമതി ലാലി രംഗനാഥിന്റെ നോവൽ ‘ നീലിമ’ ഷാർജ പുസ്തകോത്സവത്തിലെ പ്രൗഢഗംഭീരമായ വേദിയിൽ വച്ച് 2023 നവംബർ നാലിന് പ്രകാശനം ചെയ്യപ്പെട്ടു. പ്രശസ്ത നോവലിസ്റ്റ് T. D. രാമകൃഷ്ണൻ പ്രകാശന കർമ്മം നിർവഹിച്ചത്. കൗമുദി ചാനൽ മിഡിൽ ഈസ്റ്റ് റീജീയണൽ മാനേജർ ശ്രീ.ബിനു മനോഹർ പുസ്തകം ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ഐവറി പബ്ലിക്കേഷൻസ് സി.ഇ.ഒ ശ്രീ പ്രവീൺ വൈശാഖൻ സ്വാഗതവും പ്രശസ്ത പ്രവാസി എഴുത്തുകാരി ശ്രീമതി ഉഷ ചന്ദ്രൻ ആശംസയും പറഞ്ഞു.

ലാലി രംഗനാഥിന്റെ മുൻ പുസ്തകങ്ങളായ “മുഖംമൂടികളും ചുവന്ന റോസാപ്പൂവും “, “അശാന്തമാകുന്ന രാവുകൾ ” എന്നിവ വളരെ യധികം ജനശ്രദ്ധ നേടിയിരുന്നു.
അശാന്തമാകുന്ന രാവുകൾക്ക് നിർമ്മാല്യം കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ അക്ബർ കക്കട്ടിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ബാംഗ്ലൂർ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന എഴുത്തുകാരിയാണ് ലാലി രംഗനാഥ്. മുഖപുസ്തകത്തിലും,നിരവധി ഓൺലൈൻ മാഗസിനുകളിലും, അമേരിക്കയിൽ നിന്നുമുള്ള മലയാളി മനസ്സ്, ചിക്കാഗോയിൽ നിന്നുള്ള കേരള എക്സ്പ്രസ് തുടങ്ങിയപത്രങ്ങളിലുമെല്ലാം ശ്രീമതി ലാലിയുടെ രചനകൾ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.

അക്ഷരം സാഹിത്യ വേദിയുടെ മികച്ച നവാഗത പ്രതിഭാ പുരസ്കാരം, കാക്കനാടൻ ഗവേഷണ പഠന,കേന്ദ്രം ഏർപ്പെടുത്തിയ അവാർഡ്, 2022ലെ മികച്ച കവിതയ്ക്കുള്ള സുഗതകുമാരി സാഹിത്യവേദിയുടെ ജൂറി പുരസ്കാരം, ഭാരത് സേവക് സമാജം ദേശീയ പുരസ്കാരം തുടങ്ങി വലുതും ചെറുതുമായ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭർത്താവ് ബി രംഗനാഥ്, മകൻ ധനു രംഗനാഥ്, മരുമകൾ ശ്രീരഞ്ജനി, കൊച്ചുമോൾ ദേവാൻഷി എന്നിവർക്കൊപ്പം ബാംഗ്ലൂരിൽ സ്ഥിരതാമസമാണ്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*