*കായാവും ഏഴിലം പാലയും – ഡോ. പ്രേംരാജ് കെ കെ യുടെ നോവലിനെക്കുറിച്ച് ചില ചിന്തകൾ
പ്രേംരാജ് കെ കെ പുരസ്കാരങ്ങൾ സ്വീകരിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ കാണുമ്പൊൾ കരുതിയില്ല “കായാവും ഏഴിലം പാലയും” എന്ന കൃതിയുടെ രചയിതാവിനെയാണ് ശ്രീ രവീന്ദ്രനാഥ് പരിചയപ്പെടുത്തിത്തന്നത് എന്ന്. ഈ നോവൽ വായിച്ചപ്പോൾ ഞാൻ വളരെ അതിശയിച്ചുപോയി.
ഒരു ഗ്രാമവും അതിലെ നിഷ്കളങ്കരായ മനുഷ്യരും, അവരുടെ തെറ്റും ശരിയും, മോഹങ്ങളും മോഹഭംഗങ്ങളും, സ്നേഹവും, ത്യാഗവും എല്ലാം മായം ചേർക്കാതെ ഒപ്പിയെടുത്ത് കുറെ കാലം ഹൃദയത്തിൽ സൂക്ഷിച്ചു.പിന്നെ എല്ലാം ചേരും പടി ചേർത്ത്, മിനുക്കുപണികൾ ചെയ്ത് അതിമനോഹരമായ ഒരു ശിൽപം തീർത്തു. അതാണ് കായാവും ഏഴിലം പാലയും ഒരു “കാനായി കുഞ്ഞിരാമൻ” ശിൽപം പോലെ
ഈ നോവലിലെ ഓരോ വാചകവും മനോഹരമാണ്. പല സന്ദർഭങ്ങളും ആലോചനാമൃതമാണ്. ഒരു നല്ല നോവലിൻസ്റ്റിനുവേണ്ട യോഗ്യതകളെക്കുറിച്ച് പ്രേംരാജ് കെ കെ തികച്ചും ബോധവാനാണെന്ന് മനസ്സിലാക്കാം.
ഈ നോവൽ വായന എന്റെ ജീവിതത്തിലെ പുതിയൊരു അനുഭവമായിരുന്നു. തുടക്കം മുതൽ ഞാൻ പൊതിയൂര് എന്ന ഗ്രാമത്തിന്റെയും അതിലെ നിഷ്കളങ്കരായ മനുഷ്യരുടെയും ജീവിതത്തിൽ അലിഞ്ഞുപോയി എന്നതാണ് പരമാർത്ഥം. അവരെല്ലാവർക്കും ജീവൻ കൊടുത്ത പ്രേംരാജ് കെ കെ യ്ക്ക് അഭിനന്ദനങ്ങൾ. അവരെല്ലാവരും വായനക്കാരുടെ ഹൃദയത്തിൽ എന്നും ജീവിക്കുമെന്നുറപ്പാണ് .
ജീവിതത്തിൽ എനിക്ക് മറക്കാൻ കഴിയാത്ത ഒരു കഥാപാത്രമുണ്ട്, പാർവ്വതിയമ്മ. എന്റെ നാട്ടിൽ ഇതുപോലെ ഒരു അമ്മയുണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്ത് അവരെ കണ്ടതായി ഞാനിപ്പോൾ ഓർക്കുന്നു,. അവർഷങ്ങൾക്ക് ശേഷം ഇപ്പോൾ അവരെപ്പറ്റി ഓർക്കുമ്പോൾ എനിക്ക് ആരാധന തോന്നുന്നു. അവരെ ഞാനെന്റെ മനസ്സിൽ ദേവിയായി പ്രതിഷ്ഠിച്ചിരുന്നു. ഇന്നവർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്കറിയില്ല. ഈ നോവൽ വായിച്ചപ്പോൾ എ പഴയ നാളുകൾ മനസ്സിലേക്ക് ഓടിയടുത്തു. ഈ നോവലിനെക്കുറിച്ച് കൂടുതൽ എഴുതിയ്യ് അത് അതിശയോക്തിയാകും.
ഈ നോവലിന്റെ ആംഗലേയ പരിഭാഷ ചെയ്യുന്നതുകൊണ്ട് ഇതിലെ പൊതിയൂർ എന്ന ഗ്രാമം കൂടുതൽ വായനക്കാരിലേക്ക് എത്തും എന്നതുകൊണ്ട് ചിന്തിക്കേണ്ടുന്ന കാര്യമാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് അന്തർദേശീയ തലത്തിൽ ഈ പുസ്തകം എത്തുന്നത് കാണാൻ ആഗ്രഹമുണ്ട്.
ഡോ. പ്രേംരാജ് കെ കെ യ്ക്ക് നോവൽ – ചേറുകഥ മേഖലകളിലേക്ക് ഒട്ടേറെ സംഭാവനകൾ നൽകാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അനേക വർഷം സാഹിത്യ സംഭാവനകൾ നൽകി സമൂഹത്തിന് മാർഗ്ഗ ദർശിയായി തുടരാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്
രവീന്ദ്രൻ അയ്യപ്പൻ
ബെംഗളൂരു
Leave a Reply