പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്കാരം ഡോ. പ്രേംരാജ് കെ കെ യ്ക്ക്
കൂടാളി പൊതുജന വായനശാല തിരുവനന്തപുരം മഹാകവി. പി.. ഫൗണ്ടേഷന്റെ (മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ ) ആഭിമുഖ്യത്തിൽ താമരത്തോണി സാഹിത്യോത്സവവും പുരസ്കാര സമർപണവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.
പി.താമരത്തോണി പുരസ്കാര ദാനചടങ്ങിൽ വായനശാല പ്രസിഡന്റ് സ്വാഗതമാശംസിച്ചു. എം.ചന്ദ്ര പ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ ദീപേഷ് കരിമ്പുങ്ക പി. അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യാതിഥി പള്ളിയറ ശ്രീധരൻ മാസ്റ്റർ പുരസ്കാര വിതരണം നടത്തി.
ചെറുകഥാ വിഭാഗത്തിൽ ഡോ. പ്രേംരാജ് കെ.കെയുടെ “കിളികൾ പറന്നുപോകുന്നയിടം ” എന്ന സമാഹാരം പുരസ്കാരം നേടി. . പ്രേംരാജ് കെ കെ യുടെ ചെറുകഥാ രചനാ പാടവം അഭിനന്ദനീയമെന്നും പ്രസ്തുക കൃതി ചെറുകഥാ പ്രേമികൾ വായിച്ചിരിക്കേണ്ട സൃഷിയെന്നും അഭിപ്രായമുണ്ടായി. ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച സമാഹാരങ്ങളായ ചില നിറങ്ങൾ, മാനം നിറയെ വർണ്ണങ്ങൾ , ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്നിവയിൽ നിന്നും വ്യത്യസ്തമായ കഥകളാണ് ഈ സമാഹാരത്തിൽ. ഈ കൃതിയും കഥാകാരൻ തന്നെയാണ് ഡിസൈൻ , കവർ ഡിസൈൻ, പ്രസിദ്ധീകരണം എന്നിവയൊക്കെ നിർവഹിച്ചത്. പ്രേംരാജ് കെ കെയുടെ . ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന നോവൽ ഇതിനകം മൂന്നോളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിന്റെ കന്നഡ, തമിഴ് പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിന്റ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാണ് കഥാകാരൻ.
തുടർന്ന് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മഹദ്വ്യക്തികൾ ആശംസകൾ നേർന്നു. ചടങ്ങിന് വായനശാല സെക്രട്ടറി പി.കരുണാകരൻ മാസ്റ്റർ നന്ദി രേഖപ്പെട്ടത്തി.
Leave a Reply