പ്രേംരാജ് കെ കെയുടെ നോവൽ കന്നഡയിലേക്ക്.
ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന ഡോ. പ്രേംരാജ് കെ കെയുടെ നോവൽ കന്നഡയിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്നു. ഈ വരുന്ന ഡിസംബർ 21 ന് (ഉച്ചതിരിഞ്ഞ് 3 മണിക്ക് ) കുമാരകൃപ റോഡിലെ ഗാന്ധി ഭവനിൽ പ്രമുഖ കന്നഡ എഴുത്തുകാരൻ നാടോജ ഹംബ നാഗരാജയ്യ നിർവ്വഹിക്കും. ഇതിന്റെ കന്നഡ (ഷെഹ്നായി മൊളഗുവാഗ) മൊഴിമാറ്റം ചെയ്തിരിക്കുന്നത് ഷിമോഗയിലെ കെ പ്രഭാകരനാണ്. ഇവയും അഡോർ പബ്ലിഷിങ് ഹൗസ് തന്നെയാണ് പ്രസിദ്ധീകരിക്കുന്നത്. മുംബൈയിലെ ഒരു പാർസി കുടുംബത്തിന്റെ കഥപറയുന്ന ഈ നോവൽ വിവിധ മാനുഷീക വികാരങ്ങളെ കോർത്തിണക്കിവായനക്കാരെ വായനയുടെ അനിർവചനീയമായ ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നതാണ്. ഹൃദയഹാരിയായ ഈ നോവൽ മലയാളവും ഇംഗ്ലീഷും വായിക്കുന്നവർക്ക് ഇഷ്ട്ടപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഇത് കന്നഡയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതെന്ന് പ്രേംരാജ് കെ കെ പറയുകയുണ്ടായി. ഈ നോവലിന് വായനയുടെ അതിർവരമ്പുകൾ ഭേദിക്കാൻ കഴിഞ്ഞു എന്നതാണ് ഈ നോവലിനെ വിജയം.
Leave a Reply