A Birthday – Short film released

ഒരു പിറന്നാൾ – ഷോർട് ഫിലിം റിലീസ്
ഒരു പിറന്നാൾ – ഷോർട് ഫിലിം റിലീസ് തപസ്യ ബാംഗ്ലൂർ പ്രസിഡന്റ് ശ്രീ. ഉദയകുമാർ സമന്വയ മാറത്തഹള്ളി ബാഗ് പ്രസിഡന്റ് ശ്രീ. രമേശ് കുമാർ എന്നിവർ ചേർന്ന് യൂട്യൂബിൽ ലോഞ്ച് ചെയ്തു.
ഡോ. പ്രേംരാജ് കെ കെ കഥയും സിനിമാട്ടോഗ്രാഫി , എഡിറ്റിംഗ് സംവിധാനം ചെയ്ത കുഞ്ഞു സിനിമ റിലീസ് ആയി. പാതവക്കിൽ താമസിക്കുന്ന നിർമ്മാണ തൊഴിലാളികളുടെ കുട്ടികളുടെ പിറന്നാൾ ആഘോഷിക്കുന്ന കഥയാണ് ഈ കുഞ്ഞു “വലിയ” വലിയ സിനിമയിൽ പറയുന്നത്. നമ്മൾ ഓരോരുത്തരും ഓരോ പിറന്നാളിനും ആയരങ്ങൾ ചിലവഴിക്കുമ്പോൾ ഒരു കുട്ടി തന്റെ കുഞ്ഞു പെങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ തത്രപ്പെടുന്നതാണ് ഇതിന്റെ ഇതിവൃത്തം.
ഇതിൽ അഭിനയിച്ചിരിക്കുന്നത് – അല്ല ജീവിക്കുന്നത് എന്ന് വേണം പറയാൻ. കാരണം ആ കുട്ടികൾ (അന്നമ്മ, പരശുറാം, രേണുകാമ്മ, ആകാശ്) അങ്ങനെയുള്ള പരിതസ്ഥതിയിൽ ആണ് ജീവിക്കുന്നത്. ആ ജീവിതം അങ്ങനെ തന്നെ ഒപ്പിയെടുത്തിരിക്കുകയാണ് ഇതിൽ. ഈ നാലു കുട്ടികളെ കൂടാതെ പ്രവാസികളായ രാജീവ് ഭാസ്കർ, രാമചന്ദ്രൻ , ബാബുരാജ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഇതിലെ ഒരു കുഞ്ഞു പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് പ്രജോദ് ചന്ദ്രനും പാടിയിരിക്കുന്നത് ശിവാനന്ദയുമാണ്, സ്വാതി കൃഷ്ണൻ ആണ് സംഗീത സംവിധാനം. ശിവദം മ്യൂസിക്കിന്റെ ബാനറിൽ ഈ കുഞ്ഞു സിനിമ സംവിധാനം, എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഡോ. പ്രേംരാജ് കെ കെ . അസ്സോസിയേറ്റ് ഡയറക്ടർ കെ ബാബുരാജ്, പ്രൊഡക്ഷൻ കൺട്രോളർ വെങ്കിടേഷ് റെഡ്‌ഡി.

4 Comments

  1. Am overwhelmed seeing this short film. It’s very hearty and natural.Grt and wonderful effort. Congrats to Dr. Premraj and entire team.

  2. Epic capture of succinct message to be caring of the less privileged. Lyrics & rendition deserve special appreciation.

    Congratulations Premraj & team!

Leave a Reply

Your email address will not be published.


*