ആസ്വാദനക്കുറിപ്പ്
ഒരു ആസ്വാദനക്കുറിപ്പ്
വായനയുടെ ലോകത്തേക്ക് കൂപ്പുകുത്തുമ്പോൾ നായനാരും പാർച്ചതിയും ദാമുവും ശാരദയും അമ്പുവും കായാവും ഏഴിലം പാലയും ഒക്കെ പൊതിയൂരിലേക്ക് എന്നെ അടുപ്പിച്ചു. പൂരവും വിഷുവും പൂരക്കളിയും സാംസ്കാരിക സമിതിയും ജ്യോതിയും പൊതിയൂരിനെ ഊർജ്ജസ്വലമായ സാംസ്കാരിക പാരമ്പര്യം ഊട്ടിയുറപ്പിച്ചു. ഒറ്റയിരുപ്പിൽ ഈ നോവൽ വായിക്കുമ്പോൾ തോന്നിയത് പൊതിയൂർ പൊതാവൂരായും നായനാർ നമ്പ്യാരായും പൊതാവൂരിലെ ജീവിച്ചിരുന്ന കാലത്തെ ചരിത്ര യാഥാർത്ഥ്യമാണോ എന്ന് എനിക്ക് തോന്നി. അതുപോലെ ഏതൊരു വായനക്കാരനെയും അതുപോലെ ചിന്തിപ്പിക്കാൻ പ്രാപ്തമാക്കുന്നു ഈ പുസ്തകം. മുഷിപ്പില്ലാതെ ഒറ്റവലിക്ക് കുടിച്ചിറക്കാവുന്ന പാനീയംപോലെ ഉള്ള ഒരു സുഖം വായനക്കാരന് പ്രദാനം ചെയ്യുന്നു. ഞാൻ അറിയുന്നു ഇതിലെ പാർവ്വതിയമ്മയുടെ യഥാർത്ഥ സ്നേഹത്തിന്റെ ആഴവും അത് എനിക്ക് ഒരു നേർ കാഴ്ചയായി വരച്ചു വെച്ചതായി തോന്നി. നോവൽ ഗംഭീരം.
പ്രിയ സുഹൃത്തിന് സാഹിത്യ രംഗത്ത് കൂടുതൽ സംഭാവന നൽകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു.
സസ്നേഹം
വേണുഗോപാൽ
DySP
Vigilance and anti corruption bureau,
Kasaragod
Leave a Reply