ഡോ. പ്രേംരാജ് കെ കെ യുടെ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം” എന്ന ചെറുകഥാ സമാഹാരം “തിക്കുറിശ്ശി ഫൗണ്ടേഷൻ ” പുരസ്‌കാരം നേടുകയുണ്ടായി . ആ പുസ്തകത്തെക്കുറിച്ച് ഒരവലോകനം എഴുതിയത് ജ്യോൽസ്ന.
ഒന്നിനോടൊന്നു വ്യത്യസ്തമായ 15 കഥകൾ . വായനക്കാരന്റെ മനസ്സ് ഓരോ കഥ കഴിയുമ്പോഴും ഓരോ ചോദ്യങ്ങൾ ബാക്കി. ഓരോരുത്തർക്കും അവരുടേതായ ഉത്തരങ്ങൾ കണ്ടെത്തുക തന്നെ വേണം. ഉള്ളു നീറുന്ന ഉത്തരങ്ങൾ..
ആദ്യ കഥയായ മൺശില്പങ്ങൾ.. തീയിൽ നിന്നും തുടങ്ങി തീയിലേക്ക് അവസാനിക്കുന്ന കഥ.
“ചെറിയ ചിതയ്ക്ക് തീ കൊളുത്തി”
ജീവിതം തന്നെ എന്നും കത്തിക്കൊണ്ടിരിക്കുന്ന ഒരു ചിത ആണല്ലോ.. വെളിച്ചമേകിയും ദഹിപ്പിച്ചും കടന്നുപോകുന്ന ജീവിതം. മൺ ശില്പങ്ങളെ നിങ്ങൾ പുറംലോകം കാണും മുമ്പ് ശക്തരായിരിക്കണം.
കനൽ എരിയുന്നവർ വായിക്കുമ്പോൾ തന്നെ മനസ്സിൽ ഒരു കനൽ രൂപപ്പെടുത്തി തന്നു.”ഭ്രൂണം ദാനം ചെയ്യാം എന്നുള്ളത്..
വ്യാപാരം ചെയ്യരുത്”.
ശ്വാനാസനം.. ഈ കഥ വായിച്ച് തുടങ്ങിയപ്പോൾ പേരുമായി ഒരു ബന്ധവുമില്ല എന്ന് തോന്നി. അവസാനം ആയപ്പോൾ തോന്നി പേരു ശരിക്കും അനുയോജ്യം.ഇന്നത്തെ തലമുറയുടെ മനസ്സിന്റെ വികൃതികൾ ഈ കഥയിലൂടെ കാണാം. കഥയിൽ ഒരു പെൺകുട്ടിയെ നായ കടിക്കുന്നത് കണ്ടുകൊണ്ട് അത് ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫർ, ഇന്നത്തെ തലമുറഅപകടങ്ങൾ കണ്ട് ആശുപത്രിയിൽ എത്തിക്കാതെ വീഡിയോസ് ചിത്രീകരിക്കുന്ന തലമുറ..
ട്ടിച്ചുവെച്ച ചികുകൾ.. വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിൽ ഓടിയെത്തിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ’ തന്നെയാണ്.. ശരിക്കും ഒരു ക്യാൻവാസിൽ രച്ചിരിക്കുന്ന ചിത്രങ്ങളെ പോലെ മനസ്സിൽ പതിഞ്ഞിരിക്കുന്നു ജിയാനയുടെ വീടും പരിസരവും എല്ലാം.. ഒട്ടിച്ചു വച്ചിരിക്കുന്ന ചിറകുകൾ പോലെ തന്നെ അവളുടെ ശരീരത്തിലും..
മേഘചിത്രങ്ങൾ.. മേഘങ്ങൾക്കിടയിലൂടെ അവന്റെ അച്ഛനെ കാണാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ കഥ..
ഒരു പിറന്നാൾ..കണ്ണ് നനയിക്കും
പിറന്നാൾ.. ഒരു ഇഡലിയിൽ മെഴുകുതിരി കത്തിച്ച് മുറിച്ചു അനിയത്തികുട്ടിയുടെ പിറന്നാളാഘോഷം….
ട്യുലിപ് പുഷ്പങ്ങളുടെ പാടം – കശ്മീർ.. കണ്ണുകൾക്ക് എന്നും ഇമ്പം തരുന്ന മനോഹര കാഴ്ച്ചകൾ സമ്മാനിക്കുന്നിടം.. ഫോട്ടോഗ്രാഫർമാർക്ക് കൊതി തീരാത്ത കാഴ്ചകൾ സമ്മാനിക്കുന്നിടം.
ചിത്രകാരൻ മഹിയും ട്യുലിപ് പൂക്കളുടെ ചിത്രങ്ങളും ഒരു പെൺകുട്ടിയും.. സഹോദര സ്നേഹവും ഈ കഥയിൽ കാണാം.ആ സഹോദരി റിസർച് ചെയ്യാൻ വന്ന ബാംഗ്ലൂർക്കാരന്റെ ഭാര്യ ആയിരുന്നോ??ഉത്തരം വായിക്കുന്നവർ കണ്ടെത്തേണ്ടിയിരിക്കുന്നു.
ഒരു സൈക്കിൾ… ആശിച്ചു വാങ്ങിയ സൈക്കിൾ.. ചെയ്യാത്ത തെറ്റ് കൊണ്ട് മറ്റൊരാൾ കൈവശപെടുത്തുകയും.. പിന്നീട് ഒരു സൈക്കിൾ കിട്ടാൻ കാലങ്ങൾ കാത്തിരിക്കുകയും ചെയ്യേണ്ടി വന്ന ഒരു സാധാരണക്കാ രന്റെ സ്വപ്നങ്ങൾ..
പുറം ചട്ട.. പുറംമോടിയിലല്ലല്ലോ കാര്യം ഉള്ളിലല്ലേ എല്ലാം ഉള്ളത്… പുസ്തകത്തിന്റെ കാര്യമായാലും പുറംചട്ടിയിൽ അല്ലല്ലോ കാര്യം.. ഞാനും പുസ്തകം കൊടുക്കുന്നതിൽ ഒരു പിശുക്കി തന്നെയാണ്..
സമയതീരം… പൊതു സാധാരണ കുടുംബത്തിന്റെ കഥ. രക്ഷിതാക്കൾ മക്കളെ സംരക്ഷിക്കുന്നതുപോലെ ഇന്ന് മക്കൾക്ക് രക്ഷിതാക്കളെ സംരക്ഷിക്കുവാൻ പറ്റുന്നില്ല.. അച്ഛനും അമ്മയും കൊടുക്കുന്ന സ്നേഹം അത് സഹോദരങ്ങൾക്ക് തമ്മിൽ പോലും കൊടുക്കാൻ കഴിയുന്നില്ല. പ്രത്യേകിച്ചും അസുഖബാധിതനായ ഒരു കുട്ടി ഉണ്ടായിട്ടുണ്ടെങ്കിൽ ആ രക്ഷിതാക്കളുടെ മാനസിക ബുദ്ധിമുട്ടുകളും അതിന്റെ കഷ്ടപ്പാടുകളും ഈ കഥയിലൂടെ നമുക്ക് കഥാകാരൻ കാണിച്ചുതരുന്നു. കഷ്ടതകൾ ഒന്നും ആരും ഏറ്റെടുക്കാൻ തയ്യാറാവാത്ത കാലം..
നിറങ്ങൾ തൻ നൃത്തം.. നന്ദിതയിലൂടെ നമ്മളെ പ്രകൃതിയുടെയും അതിലൂടെ രൂപപ്പെടുന്ന ചിത്രങ്ങളെയും ചിത്രരചനയും, ഒരു കുടുംബത്തിൽ അച്ഛൻ ചെറുപ്പത്തിലെ നഷ്ടപ്പെട്ടു പോകുന്നതിന്റെ വിഷമങ്ങളും അതിലൂടെ ഒരു കഥ.ചിത്രങ്ങളെയും പ്രകൃതിയെയും ഒരുപാട് ഇഷ്ടപ്പെടുന്ന നന്ദിത..
ഓർമ്മതൻ തൂവൽ..പുതിയ പുസ്തകങ്ങളുടെ മണം. അതൊരു ആനന്ദം തന്നെയാണ്. ആരും അറിയാത്ത എന്റെ ആനന്ദം.
മായാദത്തയും റോഷനും മാനസയും കൂട്ടിച്ചേരുന്ന ഒരു ആരും അറിയാ ബന്ധങ്ങൾ.. ഓർമ്മ തൂവലുകൾ എല്ലാം കാറ്റിൽ പറത്താം..
ചുവന്ന മുഖപടം.. കള്ളന്മാർക്കിടയിലും സത്യസന്ധമാരാമായ കള്ളന്മാരുണ്ട്.കട്ട മുതൽ തിരിച്ചു കൊടുക്കണമെങ്കിൽ അങ്ങനെ ഒരു മനസ്സ് തന്നെ വേണമല്ലോ. ട്രെയിനിലെ കളവും അത് സൂക്ഷിച്ചു വെക്കലും അത് തിരിച്ചു കൊടക്കലും എല്ലാം ഈ കഥയിലൂടെ വായിക്കാം.
ശ്രുതിയിടും ഒരു പെൺ മനം..
രാഗിണി, ഗൗരപ്പയിലൂടെ ഒരു ജീവിതം തന്നെ കാണിച്ചു തരുന്നു.പാട്ടുപാടി മകനെ ഉറക്കുന്ന അമ്മ,ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യ, രണ്ടും ഒരാൾ തന്നെ.. ഒരു സ്ത്രീ കടന്നു പോകുന്ന വഴികൾ.. ദുഷ്കാരം..
ഹരീസ് ലോഡ്ജ്..തൊഴിലില്ല ചെറുപ്പക്കാരുടെ ബാച്ചിലർ ജീവിതവും അവരുടെ ചെറിയ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും ഈ ലോഡ്ജിലൂടെ നമുക്ക് കാണിച്ചു തരുന്നു…
ഓരോ കഥയും ഓരോ ജീവിതം നമുക്ക് മുന്നിൽ ഓരോ ചോദ്യങ്ങളായും സ്വയം ഉത്തരം കണ്ടെത്താനും കഥാകൃത്ത് നമുക്ക് അവസരം തരുന്നുണ്ട്.. ഇനിയും ഒരുപാട് ഒരുപാട് കഥകൾ എഴുത്തുകാരന് കഴിയട്ടെ എന്നു ആശംസിക്കുന്നു..
ജ്യോൽസ്ന..
Leave a Reply