പുസ്തകാസ്വാദനംജ്യോത്സ്ന പി എസ്
പുസ്തകം : ” ഉൽക്ക ” , നോവലിസ്റ്റ് : ഡോ. പ്രേംരാജ് . കെ. കെ
ഡോ. പ്രേംരാജ് കെ. കെ യുടെ “ഉൽക്ക” എന്ന ബാല നോവൽ, ഇരുപത് അദ്ധ്യായങ്ങൾ കൊണ്ട് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതാണ് ആദ്യമേ പറയേണ്ടുന്ന കാര്യം.
അജിത്ത് എന്ന കഥാപാത്രത്തിലൂടെ തുടങ്ങുന്ന ഈ നോവൽ തുടക്കത്തിൽ തന്നെ ഒരു സാധാരണ കുടുംബ പശ്ചാത്തലം നമുക്കുമുമ്പിൽ കാണിച്ചുതരുന്നു. അച്ഛനും അമ്മയും മോനും മോളും അടങ്ങുന്ന കുടുംബം. ജോലിയിലെ സഹപ്രവർത്തകരുടെ കുടില തന്ത്രങ്ങൾ,വിവാഹപ്രായം എത്തിനിൽക്കുന്ന മക്കൾ ഏതൊരു മാതാപിതാക്കളുടെയും വേദനയും വായനയിലൂടെ നോവലിസ്റ്റ് പറയുന്നു.
ഉല്പതിഷ്ഠാനന്ദ എന്ന സ്വാമി " ഉൽക്ക" എന്ന കല്ല് അജിത്ത് എന്ന കഥാപാത്രത്തി ന് നൽകുന്നന്നതും സ്വാമി അതിന്റെ മഹാത്മ്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ നോവൽ തുടങ്ങുന്നത്. “സാളഗ്രാമം ” എന്ന വിശേഷാൽ കല്ലിനെക്കുറിച്ച് പറയുമ്പോൾ നേപ്പാളിലെ ഗണ്ഡകി നദിയിൽ മാത്രമുള്ള വളരെ അമൂല്യമായ ഒരു കല്ല്. ഐശ്വര്യവും സമ്പത്തും കുമിഞ്ഞു കൂടും നേരെ വിഷ്ണു പാദത്തിൽ അലിഞ്ഞു ചേരാം എന്നാണ് കഥയിലൂടെ പറഞ്ഞുതരുന്നത്. വിശ്വാസവും, അന്ധവിശ്വാസവും നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന സൂചനയാണ് നോവലിസ്റ്റ് ഇതിലൂടെ നൽകുന്നത്.
"മാതാപിതാ ഗുരു ദൈവം " എന്ന് വാക്കുകൾ അർത്ഥവത്താവുന്നു ഇവിടെ.അധ്യാപകർ എന്നും വഴികാട്ടിയാണ് ഓരോ വിദ്യാർത്ഥിയുടെയും . കൃഷ്ണദാസിനെ (കൃഷ് ) പ്രോസോപാഗ്നോസിയ ( മുഖാന്ധത ) എന്ന വൈകല്യം മേഘടീച്ചർ തിരിച്ചറിയുകയും, മാതാപിതാക്കളുമായി ചർച്ച ചെയ്യുമ്പോൾ,ഞാനൊരു അധ്യാപിക ആയതുകൊണ്ട് വായിക്കുമ്പോൾ ശരിക്കും ആ ഒരു ഫീലിംഗ് ഉൾക്കൊള്ളാൻ കഴിയുന്നു. അച്ഛനും അച്ഛന്റെ സുഹൃത്തും കൂടി മകനുവേണ്ടി "റെക്കോ"എന്ന ഒരു ഉപകരണം കണ്ടുപിടിക്കുന്നു, ടീച്ചർ അവനു സമ്മാനമായി ഹാച്ചിയെ ( വളർത്തു നായ )കൊടുക്കുന്നു. വളർത്തുമൃഗങ്ങളുടെ സ്നേഹവും കരുതലും അവർ നമ്മളിൽ വരുത്തുന്ന മാറ്റങ്ങളും നോവലിസ്റ്റ് വായനക്കാരെ ബോധ്യപ്പെടുത്തുന്നു.മാതാപിതാക്കളും അധ്യാപകരും എന്നും നമുക്കൊപ്പം ഉണ്ടാകുമെന്നും അവർ നമ്മുടെ ശക്തിയാണെന്നും പറഞ്ഞുതരുന്നു.
‘ഉൽക്ക ‘ എന്ന ആ കല്ല് ആദ്യമായി കാണുമ്പോൾ കുട്ടികൾ പ്രകടിപ്പിക്കുന്ന സന്തോഷവും ഉത്കണ്ഠയും വായനയിലൂടെ മനസ്സിൽ പതിയുന്നു.
കൃഷ് എന്ന കുട്ടിയുലൂടെ കഥയുടെ ഗതി മാറുന്നു,കൂട്ടുകാരുമൊത്ത് വ്യത്യസ്ത രീതിയിൽ ചിന്തിച്ച്, കമ്പ്യൂട്ടർ ഉപയോഗിച്ചും, ആധുനിക രീതിയിൽ സയൻസിന്റെ വിവിധ മേഖലകളായ ഡി.എൻ. എ ടെസ്റ്റിംഗ്,ജിയോളജിക്കൽ അനാലിസിസ്, എന്നിവയിലൂടെ ഉൽക്കയെ കണ്ടുപിടിക്കുവാൻ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നടത്തുന്ന പ്രവർത്തനം, അവരുടെ കഴിവ്, അത് നേടിയെടുക്കുവാനുള്ള പരിശ്രമം , ചിന്തകൾ എന്നിവ വിദ്യാർത്ഥികൾ സ്വയം ആർജ്ജിച്ചവയാണ്. ഇന്നത്തെ തലമുറയുടെ കഴിവിനെ നോവലിസ്റ്റ് തുറന്നുകാട്ടുന്നു.
വിദ്യാർത്ഥികൾ ഉൽക്കയെ അന്വേഷിച്ച് പോകുന്നതും , അവരുടെ അന്വേഷണവും, അതു കണ്ടുപിടിക്കുവാനുള്ള ഊർജ്ജസ്വലതയും,സാഹസികതയൊ ക്കെയും കൂടാതെ പ്രകൃതിയിലെ ഓരോ വസ്തുവിന്റെയും പ്രാധാന്യവും വായനകാരെ ചിന്തിപ്പിക്കുവാൻ പ്രേരിതമാക്കുന്നു. അവരുടെ കഴിവുകൾ മനസ്സിലാക്കി മുന്നോട്ടു നയിക്കുന്ന രക്ഷിതാക്കളും , അദ്ധ്യാപകരും.
വായനകാരെ എല്ലാവരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ” ഉൽക്ക” എന്ന ബാല നോവൽ ഒരുപാട് വായനകാരുടെ ഹൃദയത്തിൽ ഇടം പിടിക്കട്ടെ എന്നാശംസിക്കുന്നു.
ഇതിന്റെ വില 230/- രൂപ, പ്രസാധകർ : അഡോർ പബ്ലിഷിങ് ഹൗസ് , ഓൺലൈനിൽ ലഭ്യമാണ്. കഥാകാരനിൽ നിന്നും നേരിട്ടും വാങ്ങാവുന്നതാണ്.
ജ്യോൽസ്ന

Leave a Reply