Buffet Awards – Short story – by Premraj K K

ബുഫെ പുരസ്കാരം

പ്രേംരാജ് കെ കെ

“ഞാനൊരു നമ്പർ അയക്കാം, ഇതിലേക്ക് നിന്റെ കഥാ സമാഹാരം അയക്കണം, നല്ലൊരു സമിതിയാണ്. നിനക്ക് തിരുവനന്തപുരം പോയി അവാർഡ് സ്വീകരിക്കാൻ അസൗകര്യം ഇല്ലെങ്കിൽ അയക്കാം. നീ അവരോട് സംസാരിക്കൂ.”

വാസന്തിചേച്ചിയാണ് മെസ്സേജ് അയച്ചത്. ചേച്ചിക്ക് എന്നോട് വളരെ സ്നേഹമാണ്. അനിയാ എന്ന് വിളിച്ചേ സംസാരിക്കൂ. ഏതാനും കൃതികളൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു സാഹിത്യ സദസിൽ വെച്ചാണ് അവരെ പരിചയപ്പെട്ടത്ത്. അന്നുമുതൽ ചേച്ചിയുടെ ഊഷ്മളമായ സ്നേഹം അനുഭവിക്കുന്നവനാണ് ഞാൻ.  ഒന്നുരണ്ടു തവണയേ ചേച്ചിയെ നേരിൽ കണ്ടിട്ടുള്ളൂ.

ചേച്ചി അയച്ച  നമ്പർ നോക്കി. “സബ്രീന ” പേരിന്റെ കൂടെ അവരുടെ സമിതിയുടെ പേരും കണ്ടു.

ഉടനെ ഞാൻ മെസ്സേജ് അയച്ചു. നിങ്ങൾ നടത്തുന്ന സാഹിത്യ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുണ്ട് എന്നും കാണിച്ച്. വാസന്തിചേച്ചിയാണ് നമ്പർ തന്നത് എന്നും വെച്ചിരുന്നു.

ഏതാനും നിമിഷത്തിൽ മറുപടി വന്നു. എന്റെ കൃതികളുടെ നാല് കോപ്പികൾ അയക്കാൻ പറഞ്ഞിരിക്കുന്നു. . വിലാവും കൊടുത്തിട്ടുണ്ട്.

പിന്നെ താമസിച്ചില്ല, അന്നത്തെ പോസ്റ്റിൽ തന്നെ എന്റെ  ഒരു കൃതിയുടെ നാലുകോപ്പികൾ സ്പീഡ്  പോസ്റ്റ് ആയിത്തന്നെ അയച്ചു.

പിറ്റേന്ന് തന്നെ സബ്രീന വിളിച്ചു.  ഞാൻ അതിശയിച്ചു,ഇത്ര വേഗം എന്റെ പുസ്തകം അവിടെ കിട്ടിയോ?

“കിട്ടിയില്ല. അതിന്റെ ആവശ്യമില്ല. വാസന്തി ചേച്ചി പറഞ്ഞ ആൾ ആയതുകൊണ്ട് കൃതി കാണേണ്ട ആവശ്യമില്ലല്ലോ. അവർ അർഹത ഇല്ലാത്ത ഒരാളെ റെക്കമെന്റ്  ചെയ്യില്ലല്ലോ.”

ആഹാ. വാസന്തി ചേച്ചി എന്നെക്കുറിച്ച് അവരോടു പറഞ്ഞു. കൊള്ളാം നല്ല ചേച്ചിതന്നെ. മറ്റുള്ളവരെക്കുറിച്ച് നല്ലത് പറയാത്ത ആളുകളുള്ള ഈ ലോകത്ത് ചേച്ചി ചെയ്തത് വളരെ അഭിനന്ദനാർഹമായ കാര്യം തന്നെ.

അവർ തുടർന്നു “സമ്മാനദാന ചടങ്ങിലേക്കായി രണ്ടായിരം രൂപ അയക്കണം. ഒരു ദിവസത്തേക്ക്  ഹാൾ വേണം, എല്ലാവർക്കും ഭക്ഷണം കൊടുക്കണം, ഫലകം ഉണ്ടാക്കണം, സർട്ടിഫിക്കേറ്റ്  അങ്ങനെ കുറെ ചിലവുകൾ ഉണ്ടല്ലോ. അതിലേക്കായി വെറും രണ്ടായിരം രൂപ അയക്കണം” 

“അല്ല മേഡം. എന്റെ കൃതി വായിച്ച ശേഷം ഇതിന് അർഹത ഉണ്ടോ എന്ന് വിലയിരുത്തേണ്ടതില്ലേ?”

“എന്തിന്. പ്രകാശിന്റെ പുസ്തകം ഈ പുരസ്കാരത്തിന് അർഹതപ്പെടുന്നു “

“ഏതായാലും പുസ്തകം അവിടെ എത്തട്ടെ, എന്നിട്ട് തീരുമാനിക്കാം “

“അത് പ്രകാശിന്റെ ഇഷ്ടം, ഏതായാലും ഇതിൽ പ്രകാശ് ഉണ്ട്.”

“വളരെ നന്ദി മേഡം “

“പൈസ ഉടനെ അയക്കേണ്ടതില്ല. മെല്ലെ മതി. പരിപാടിക്ക് തലേന്നാൾ അയച്ചാലും മതി.”

ഏതായാലും പുസ്തകം അവിടെ എത്തട്ടെ. രണ്ടായിരം കൊടുത്തിട്ട് അങ്ങനെ ഒരു അവാർഡ് വേണോ എന്ന സംശയത്തിൽ ചേച്ചിയെ വിളിച്ചു.

ചേച്ചി പറഞ്ഞു, “ചിലവൊക്കെ ഉള്ളതല്ലേ, രണ്ടായിരം കൊടുക്കാമല്ലോ.”

ഞാൻ :”ചേച്ചി, എനിക്ക് അവിടക്ക് പോകണമെങ്കിൽ വേറെയും ചിലവുകൾ ഉണ്ടല്ലോ. കാസറഗോഡ് നിന്നും പോകാനുള്ള ട്രെയിൻ ടിക്കറ്റ്, അവിടെ താമസിക്കാനുള്ള റൂം വാടക”

ചേച്ചി :”പ്രകാശ് റൂം എടുക്കുകയൊന്നും വേണ്ട. ഒന്ന് ഫ്രഷ് അപ്പ് ആകാനല്ലേ, അതിന് എന്റെ റൂമിലേക്ക് വരാം.”

“ശരി ചേച്ചി . അങ്ങനെ ചെയ്യാം.. “

രണ്ടുദിവസം കഴിഞ്ഞപ്പോൾ സബ്രീന വിളിച്ചു, “സമാഹാരം കിട്ടി , കേട്ടോ. വളരെ നന്നായിട്ടുണ്ട്. അതിലെ പതിനഞ്ചു കഥകളും ഒന്നിനൊന്ന് വേറിട്ടിരിക്കുന്നു വാസന്തി ചേച്ചി പറഞ്ഞത് കാര്യമായിട്ടായിരുന്നു എന്നെനിക്ക് മനസ്സിലായി. അല്ലെങ്കിൽ ചേച്ചി പറയില്ലല്ലോ. ചേച്ചിയും പരിപാടിക്ക് വരുന്നണ്ട്..”

“വളരെ നന്ദി മാഡം “

“ഏതായാലും പ്രകാശ് ഈ പരിപാടിക്കുള്ള ചിലവിലേക്കായി പൈസ അയക്കൂ.”

“പൈസ ഇപ്പോൾ ഇല്ലല്ലോ മേഡം..”

“ഇപ്പോൾത്തന്നെ വേണ്ട.. പരിപാടിക്ക് മുമ്പ് മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. … പിന്നെ വേറെ ഒരു കാര്യം അയ്യായിരം അയക്കണം.”

“അതെന്താ. പെട്ടെന്ന് കൂടിയോ ?”

“അതോ.. ആദ്യം തീരുമാനിച്ച ഓഡിറ്റോറിയം കിട്ടിയില്ല. ഇപ്പോൾ തീരുമാനിച്ച ഇടം ഇത്തിരി മുന്തിയ ഇടമാണ്. പിന്നെ ഫലകത്തിന്റെ ക്വാളിറ്റിയും മാറ്റി.. അപ്പോൾ ചിലവ് കൂടി.”

“അയ്യോ മാഡം. എനിക്ക് അത്രയൊന്നും തരാൻ ഉണ്ടാകില്ല. “

“പ്രകാശിനെ കണ്ടാൽ പൈസ ഇല്ലാത്തയാളാണ്‌ എന്ന് ആരും കരുതില്ല “

“അതിന് മാഡം എന്നെ കണ്ടിട്ടില്ലാലോ. “

“ഫോട്ടോ കണ്ടല്ലോ. പൈസ അയക്കണം കേട്ടോ “

“ഇല്ല മേഡം, എന്റെ കൈയിൽ അത്രയൊന്നും പൈസ ഇല്ല “

“അതെങ്ങനെ ശരിയാകും പ്രകാശ്, നിങ്ങളുടെ പേരിൽ ഫലകം ഉണ്ടാക്കാൻ കൊടുത്തല്ലോ “

“എനിക്ക് അത്രയും തരാൻ ബുദ്ധിമുട്ടാണ് മാഡം “

“ശരി ശരിക്കൊന്ന് ആലോചിച്ച് വിളിക്കൂ “

അങ്ങനെ ഫോൺ വിച്ഛേദിച്ചു. തുടർന്ന് ഞാൻ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു.

“ഓഹോ അവർ അങ്ങനെ പറഞ്ഞോ.. ഞാൻ ചോദിക്കട്ടെ. പിന്നെ വിളിക്കാം കേട്ടോ “

ഇതായിരുന്നു ചേച്ചിയുടെ മറുപടി. അവർ ഈ അയ്യായിരം ആക്കിയ കാര്യം അറിഞ്ഞിട്ടേയില്ല എന്നതാണ് വാസ്തവം.

അന്നുതന്നെ എനിക്ക് മെസ്സേജ് വന്നു. “പൈസ ആയോ പ്രകാശ് “

“ഇല്ല മാഡം. പൈസ ഉണ്ടാകില്ല. പിന്നെ എനിക്ക് പൈസ കൊടുത്തിട്ട് അവാർഡ് വേണ്ട എന്നാണ് തീരുമാനം.”

“പ്രകാശ് നിങ്ങളൊരു ഫേക്ക് മനുഷ്യൻ ആണല്ലോ.”

“നിങ്ങൾ ഒരു ഫ്രോഡും ആണല്ലോ ” 

അത്രതന്നെ പിന്നെ മെസ്സേജ് വന്നില്ല.

എന്നെ ഫേക്ക് എന്ന് വിളിച്ച കാര്യം ഞാൻ അവരെ ഫ്രോഡ് എന്ന് തിരിച്ചു വിളിച്ച കാര്യവും ചേച്ചിയെ അറിയിച്ചു.

“ഓഹോ.. അങ്ങനെയാണെങ്കിൽ ഞാൻ ഇതിൽ സഹകരിക്കില്ല. ഞാൻ ബഹിഷ്ക്കരിക്കുന്നു.”

“ഹേയ്.. അതൊന്നും വേണ്ട ചേച്ചി. കാര്യങ്ങൾ നടക്കട്ടെ. എനിക്ക് കാശ് കൊടുത്തിട്ട് അവാർഡ് വേണ്ട എന്നാണ് തീരുമാനം “

“അത് നിന്റെ തീരുമാനം. ഇത് എന്റെ തീരുമാനം. കൂടാതെ എനിക്ക് അറിയുന്ന ചിലർ പുസ്തകങ്ങൾ അയച്ചിട്ടുണ്ട്. അവരോടും പറയണം ഈ കാര്യം.”

അങ്ങനെ ആ വിഷയം ഞാൻ മറന്നു.

കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് , നിഷ എന്ന് പേരുള്ള ഒരു എഴുത്തുകാരി

“സമിതി പ്രസിഡന്റ് സബ്രീനയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു ” ഒരു ചിത്രവും.

തുടർന്ന് ഫോട്ടോകളുടെ ബഹളം.

അതൊക്കെ കണ്ടപ്പോൾ എനിക്ക് നിരാശതോന്നി. എനിക്കും അപേക്ഷിക്കാമായിരുന്നു. ഒരു അവാർഡ് അലമാരയിൽ കിടക്കുമല്ലോ. കാശ് കൊടുത്താണ് കിട്ടിയതെന്ന് ആരറിയാൻ!

രണ്ടു ദിവസം കഴിഞ്ഞപ്പോൾ പോസ്റ്റുകളുടെ ബഹളം കഴിഞ്ഞു. അതിൽ അവാർഡ് “വാങ്ങിയ” ഒരാളെ എനിക്ക് അറിയാമായിരുന്നു. അയാളുടെ നമ്പർ ഗ്രൂപ്പി നിന്നും തപ്പിയെടുത്ത് വിളിച്ചു.

“അവാർഡൊക്കെ കിട്ടിയല്ലോ.. “

“അതേടോ… ഞാൻ ഒരെണ്ണം സംഘടിപ്പിച്ചു “

“എത്ര കൊടുത്തു ?”

“എന്ത് ?”

“കാശ്”

“ഓ.. അതോ.. രണ്ടായിരം കൊടുത്തു “

“എന്നോടവർ അയ്യായിരം ചോദിച്ചിരുന്നു “

“അതെ. .. എന്നോടും ചോദിച്ചിരുന്നു .. പക്ഷെ ഞാൻ പറ്റില്ല എന്ന് പറഞ്ഞു…പിന്നെ എനിക്ക് വേറെ ചിലവൊന്നും ഇല്ല.. വീടിനു അടുത്താണ് ഈ പരിപാടി നടന്നത് “

“ഓ.. അത് നന്നായി.. “

“കൂടാതെ ഞാൻ പത്തിരുപത് കോപ്പികൾ വിറ്റു. കൊടുത്ത പൈസ വസൂലായി .. “

അങ്ങനെ ആ വിഷയം ഞാൻ മറന്നു.

കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് , നിഷ എന്ന് പേരുള്ള ഒരു എഴുത്തുകാരി

“സമിതി പ്രസിഡന്റ് സബ്രീനയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു ” ഒരു ചിത്രവും.

തുടർന്ന് ഫോട്ടോകളുടെ ബഹളം.

അതൊക്കെ കണ്ടപ്പോൾ എനിക്ക് നിരാശതോന്നി. എനിക്കും അപേക്ഷിക്കാമായിരുന്നു. ഒരു അവാർഡ് അലമാരയിൽ കിടക്കുമല്ലോ. കാശ് കൊടുത്താണ് കിട്ടിയതെന്ന് ആരറിയാൻ!

രണ്ടു ദിവസം കഴിഞ്ഞപ്പോൾ പോസ്റ്റുകളുടെ ബഹളം കഴിഞ്ഞു. അതിൽ അവാർഡ് “വാങ്ങിയ” ഒരാളെ എനിക്ക് അറിയാമായിരുന്നു. അയാളുടെ നമ്പർ ഗ്രൂപ്പി നിന്നും തപ്പിയെടുത്ത് വിളിച്ചു.

“അവാർഡൊക്കെ കിട്ടിയല്ലോ.. “

“അതേടോ… ഞാൻ ഒരെണ്ണം സംഘടിപ്പിച്ചു “

“എത്ര കൊടുത്തു ?”

“എന്ത് ?”

“കാശ്”

“ഓ.. അതോ.. രണ്ടായിരം കൊടുത്തു “

“എന്നോടവർ അയ്യായിരം ചോദിച്ചിരുന്നു “

“അതെ. .. എന്നോടും ചോദിച്ചിരുന്നു .. പക്ഷെ ഞാൻ പറ്റില്ല എന്ന് പറഞ്ഞു…പിന്നെ എനിക്ക് വേറെ ചിലവൊന്നും ഇല്ല.. വീടിനു അടുത്താണ് ഈ പരിപാടി നടന്നത് “

“ഓ.. അത് നന്നായി.. “

“കൂടാതെ ഞാൻ പത്തിരുപത് കോപ്പികൾ വിറ്റു. കൊടുത്ത പൈസ വസൂലായി .. “

“അത് നന്നായി..”

“കൂടാതെ അവാർഡുകളുടെ “ബൊഫെ” ആയിരുന്നു.”

“എന്നുവെച്ചാൽ ?”

“പൈസ കൊടുത്തവർക്കെല്ലാം അവാർഡ് എടുക്കാം .. ഹോട്ടലുകളിൽ “ബൊഫെ” ഫുഡ് ഉണ്ടാകാറില്ലേ ? അതുപോലെ “

“അത് നല്ലതല്ലേ .. ആർക്കും വിഷമം വേണ്ട.. എല്ലാവർക്കും പുരസ്കാരം കിട്ടിയല്ലോ.”

“അതാണ് “ബൊഫെ പുരസ്കാരം “

********

ഈ ചെറുകഥ “മഴമേഘങ്ങളുടെ വീട്” എന്ന കഥാ സമാഹാരത്തിൽ പ്രസിദ്ധീകരിച്ചതാണ്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*