Novel Launch – കായാവും ഏഴിലംപാലയും

നോവൽ പ്രകാശനം

ബാംഗ്ലൂർ എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യൂടെ നോവൽ “കായാവും ഏഴിലംപാലയും ” പ്രകാശനം നടന്നു.
ബാംഗ്ലൂർ ഇന്ദിരാനഗറിലെ റോട്ടറി ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ റിട്ട. ഡി ജി പി ഡോ. ജീജാ മാധവൻ ഹരിസിംഗ് നോവലിന്റെ ആദ്യ കോപ്പി അനൂപ് വാമനപുരത്തിന് നൽകി പ്രകാശനം ചെയ്തു. 36 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ഡോ. ജീജാ മാധവൻ ഹരിസിംഗ് കർണാടകത്തിലെ ആദ്യ വനിതാ ഐ പി എസ് ഓഫീസർ ആണ്.
എഴുത്തിന്റെ വഴികളിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും , ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം കണ്ടെത്തിയ ഡോ. പ്രേംരാജ് കെ കെ യെ തേടി പല പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. അതിൽ ചിലത് ” നാഷണൽ എക്സ്സലെൻസ് അവാർഡ്, യുവകലാ ഭാരതി അവാർഡ്, ഇന്റർനാഷണൽ എക്സ്സലെൻസ് , രാഷ്ട്രീയ പ്രതിഷ്ഠാ പുരസ്കാർ, ഇന്ത്യൻ ഐക്കൺ അവാർഡ്, നാഷണൽ , നാഷണൽ അച്ചീവേമെന്റ് അവാർഡ് ” എന്നിവയും ഉണ്ട് . മാനം നിറയെ വർണ്ണങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിന് അക്ബർ കക്കട്ടിൽ ദേശീയ പുരസ്‌കാരം നേടി.
ചടങ്ങിൽ “ബാംഗ്ലൂർ നാദം ” മാസികയുടെ മാനേജിങ് എഡിറ്റർ അഡ്വ. സത്യൻ പുത്തൂർ, ചീഫ് എഡിറ്റർ എസ് സലിംകുമാർ, കോർഡിനേറ്റർ ഷൈനി അജിത് വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നാരായണ പ്രസാദ് , കവയിത്രി രാമാ പ്രസന്ന പിഷാരടി, എന്നിവർ സന്നിഹിതരായിരുന്നു.
ഷൈനി അജിത് കായാവും ഏഴിലം പാലയും എന്ന ഈ നോവൽ വായനക്കാരെ പരിചയപ്പെടുത്തി. ഉദ്വേഗം നിറഞ്ഞ കുറെ കഥാ സന്ദർഭങ്ങൾ വായനക്കാരെ വളരെ നല്ലരീതിയിൽ വായനയുടെ ലോകത്തേക്ക് കൊട്ടികൊണ്ടുപോകാനും, ഒരു ഗ്രാമത്തിലെ തനതായ ഭംഗിയും, അവർ അനുഷ്ഠിക്കുന്ന ആചാരങ്ങളും ഹൃദ്യമായി ഇതിൽ വിവരിച്ചിരിക്കുന്നു കൂടാതെ ഈ നോവൽ നല്ലൊരു വായനാനുഭവം നൽകുമെന്നും ഷൈനി പറയുകയുണ്ടായി.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*