ഒ എൻ വി അനുസ്മരണം, പുസ്തകപ്രകാശം, കവിയരങ്ങ് എന്നിവ നടത്തി
ബാംഗ്ലൂർ കവിക്കൂ ട്ടത്തിന്റെ കാവ്യഭൂമി പരിപാടിയിൽ ൽ ഒ എൻ വി അനുസ്മരണവും, പുസ്തകപ്രകാശനവും, കവിയരങ്ങും ജൂൺ 4, 2023 ന് ഇന്ദിരനഗർ റോട്ടറി ഹാളിൽ നടക്കുകയുണ്ടായി . പ്രശ്സ്തകവി രാജൻ കൈലാസ് മുഖ്യാതിഥിയായിരുന്നു .
ബാംഗ്ലൂരിലെ എഴുത്തുകാരനും, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്തു.
രാജൻ കൈലാസിന്റെ മാവ് പൂക്കാത്ത കാലം എന്ന കവിതസമാഹാരത്തിന്റെ മൂന്നാം പതിപ്പും, ബാംഗ്ലൂരിലെ എഴുത്തുകാരിയായ രമാ പിഷാരടിയുടെ കവിതാസമാഹരമായ ഗൂഢം, ഇന്ദുലേഖ കൃഷ്ണ വാസുകിയുടെ അവൾ ഒരു കടൽദൂരം എന്നീ കൃതികളുടെ പ്രകാശനവും നടത്തി. . ബാംഗ്ലൂരിലെ എഴുത്തുകാരായ ഇന്ദിരാ ബാലൻ, സലിം കുമാർ, രമാ പിഷാരടി എന്നിവർ പുസ്തകങ്ങൾ സ്വീകരിക്കുകയുണ്ടായി. രുഗ്മിണി സുധാകരൻ, മോഹൻദാസ് എം ബി, ശ്രീദേവി ഗോപാൽ, മൗലികാ ജി നായർ എന്നിവർ കവിതാലാപനം നടത്തി.,
സിന്ധു ഗാഥ അതിഥി പരിചയം നിർവഹിച്ചു.
മലയാളം മിഷന്റെ മുഖ്യ പ്രവർത്തകനായ ഭാഷാമയൂരം പുരസ്കാര ജേതാവ് കെ ദാമോദരൻ മാഷിനെയും, “ബർത്തഡേ” എന്ന ഷോർട്ട് ഫിലിമിന് രാജ്യാന്തര അംഗീകാരം നേടിയ പ്രേംരാജ് കെ കെ യെ പരിപാടിയിൽ ആദരിക്കുകയുണ്ടായി. കവിയരങ്ങിൽ ബാംഗ്ലൂരിലെ കവികളായ
ഇന്ദിരാബാലൻ, കെ കെ സുധ, സംഗീത എസ്, സലിം കുമാർ, സിന്ധു ഗാഥ, അനിൽ മിത്രാനന്ദപുരം, രമാ പിഷാരടി , എന്നിവർ സ്വന്തം കവിതകൾ ആലപിച്ചു.
അനിൽ രോഹിത്, ശ്രീ റോയ് ജോയ് എന്നിവർ നേർന്നു.
ശ്രീ അനിൽ മിത്രാനന്ദപുരം നന്ദിപ്രകാശനം പ്രകാശിപ്പിച്ചു.
Leave a Reply