മഹാകവി പി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്‌കാരം പ്രേംരാജ് കെ കെ യ്ക്ക്
ബെംഗളൂരു : മഹാകവി പി ഫൗണ്ടേഷൻ നൽകിവരുന്ന “മഹാകവി പി കുഞ്ഞിരാമൻ നായർ താമരത്തോണി സാഹിത്യ പുരസ്‌കാരം 2021 – 2023 പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്‌കാരം ബംഗളൂരിലെ അറിയപ്പെടുന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ഡോ. പ്രേംരാജ് കെ കെ യുടെ “കിളികൾ പറന്നുപോകുന്നയിടം ” കരസ്ഥമാക്കി. ഈ വർഷം പുറത്തിറങ്ങിയ “ഷെഹ്നായി മുഴങ്ങുമ്പോൾ ” എന്ന നോവലിന് ഈ വർഷം മൂന്നോളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഈ നോവൽ ഇംഗ്ലീഷിലും ലഭ്യമാണ്. ഇതിന്റെ കന്നഡ, തമിഴ് പതിപ്പുകൾ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങളായ “മാനം നിറയെ വർണങ്ങൾ” “ട്യൂലിപ് പുഷ്പങ്ങളുടെ പാടം” എന്നിവയും പുരസ്‌കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. പി കുഞ്ഞിരാമൻ നായരുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 27 ന് കണ്ണൂർ, കൂടാളി പൊതുവായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി പത്മനാഭൻ പുരസ്‌കാരം നൽകുന്നതാണ്.
Leave a Reply