രേഖ അമ്പാടി
തൃശൂർ ജില്ലയിലെ ചേലക്കര പുലാകോട് വില്ലടത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെയും രമ അമ്പാടിയുടെയും മകളായി ജനനം. എൽ. പി. എസ്. പുലാക്കോട്, സെന്റ് ജോസഫ് പങ്ങാരപിള്ളി, കുറുപ്പംപടി എം. ജി. എം എന്നിവടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബിരുദപഠനവും കമ്പ്യൂട്ടർ പരിജ്ഞാനവും പൂർത്തിയാക്കി. നാടകാ ചാര്യൻ തുപ്പേട്ടന്റെ പേരിലുള്ള തുപ്പേട്ടൻ പുരസ്‌കാരം, ലഭിച്ചിട്ടുണ്ട്. തുപ്പേട്ടന്റെ കുടുംബം ഏർപ്പെടുത്തിയ യുവ എഴുത്ത്‌കാരിക്കുള്ള പുരസ്‌കാരം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി. ആത്മാവിലലിയും മുൻപേ എന്ന പേരിൽ കവിതാസമാഹാരം പാഞ്ഞാൾ ഗ്രാമീണ വായനശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിന്റ് ബുക്സ് പ്രസിദ്ധീകരിച്ച D വിനയ ചന്ദ്രൻ മാഷിന്റെ അനുസ്മരണർത്ഥം സമസ്ത കേരള പ്രണയകവിതകളിൽ കവിത ഉൾപെടുത്തിയിട്ടുണ്ട്. ഒന്നാംപടി തുടങ്ങിയ പുസ്തകങ്ങളിലും ഓൺലൈൻ മാഗസിനുകളിലും കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.2022ലെ നവഭാവന ട്രസ്റ്റ് തിരുവനന്തപുരം Dr k അയ്യപ്പ പണിക്കർ പുരസ്‌കാരം, യൂസഫലി കേച്ചേരി സ്മാരക ട്രസ്റ്റിന്റെ മികച്ച കവിതക്കുള്ള പുരസ്‌കാരം, നിർമ്മാല്യം കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ കവിതാ സമാഹാരത്തിനുള്ള കാളിദാസ സ്മാരക ദേശീയ പുരസ്‌കാരംഎന്നിവ ലഭിച്ചിട്ടുണ്ട് .കിള്ളിമംഗലം യു. പി. സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പാൾ കിള്ളിമംഗലം ഗ്രാമീണ വായനശാലയിൽ ലൈബ്രേറിയനായി സേവനം ചെയ്യുന്നു.
Leave a Reply