Saparya Literature awards

സപര്യ സാഹിത്യ പുരസ്ക്കാരങ്ങൾ സജിത അഭിലാഷിനും വൃന്ദ പാലാട്ടിനും ദിനശ്രീ സചിതനും
ബാംഗ്ലൂർ:
മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോടനു ബന്ധിച്ചു
വനിതകൾക്കായി നടത്തിയ 2023 ൽ പ്രസിദ്ധീകരിച്ച നോവൽ, കഥാസമാഹാരം, കവിതാസമാഹാരം
പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.
97 പേരുടെ പുസ്തകങ്ങളിൽ നിന്നുമാണ് വിജയികളെ തിരഞ്ഞെടുക്കപ്പെട്ടത്.

സപര്യ നോവൽ പുരസ്കാരം
സജിത അഭിലാഷിന്റെ “അഗ്നിശലഭങ്ങൾ”ക്കു ലഭിച്ചു.
പ്രത്യേക ജൂറി പുരസ്കാരം
അംബുജം കടമ്പൂരിന്റെ “ഉന്മാദിയുടെ എഴുത്തുമുറി”,
സിസിലി ജോസിന്റെ “മായാവലയങ്ങൾ”ക്കു ലഭിച്ചു.

സപര്യ ചെറുകഥ പുരസ്കാരം
വൃന്ദ പാലാട്ടിന്റെ “ചക്രവർത്തിനിമാർ യാചിക്കാറില്ല” എന്ന കഥാസമാഹാരം കരസ്ഥമാക്കി.
പ്രത്യേക ജൂറി പുരസ്കാരം
സ്മിത ആദർശിന്റെ “വസ്ജാന”യ്ക്കും
മായാദത്തിന്റെ “മഞ്ഞുപാടത്തിലെ വില്ലോമരങ്ങൾ”ക്കും ലഭിച്ചു.

സപര്യ കവിതാ പുരസ്കാരം
ദിനശ്രീ സചിതന്റെ “കടൽമുളള്” എന്ന കവിതാസമാഹാരത്തിനുലഭിച്ചു .
പ്രത്യേക ജൂറി പുരസ്കാരം
ശ്രീകല സുഖാദിയയുടെ ” തനിയെ”,
രമ പിഷാരടിയുടെ “ഗൂഢം” എന്നിവയ്ക്കും ലഭിച്ചു.
കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ജീവിതരേഖാപത്രവും ആയിരം രൂപയുടെ പുസ്തകങ്ങളുമാണ് പുരസ്കാരം
അവാർഡ് ദാനം 2024 മാർച്ച് 16 ശനി ഉച്ചയ്ക്ക് ശേഷം ബാംഗ്ലൂരിൽ വെച്ച് നടക്കുമെന്ന് സപര്യ കർണാടക പ്രസിഡന്റ് രവീന്ദ്രനാഥ്, സപര്യ കർണാടക ജനറൽസെക്രട്ടറി ഡോ കെ കെ പ്രേംരാജ് എന്നിവർ അറിയിച്ചു

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*