മലയാളത്തിന്റെ മഹാ നടനായ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം 1995 ഇൽ രൂപം കൊണ്ട തിക്കുറിശ്ശി ഫൗണ്ടേഷന്റെ 16 -)മത് സാഹിത്യ പുരസ്‌കാരത്തിന് ബംഗളൂരിലെ മലയാളി എഴുത്തുകാരൻ പ്രേംരാജ് കെ കെ അർഹനായി. പ്രേംരാജ് കെ കെയുടെ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം” എന്ന ചെറുകഥാ സമാഹാരത്തിനാണ് ഇക്കുറി ചെറുകഥ വിഭാഗത്തിൽ പുരസ്‌കാരം നേടിയത്.
ഒക്ടോബർ 16 തിരുവനന്തപുരത്തെ പ്രൊഫ. കൃഷ്ണപ്പിള്ള മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പുരസ്‌കാര ചടങ്ങിൽ ലോക പ്രശസ്ത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങുന്നു. ഫൌണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം, പ്രൊഫ. ജി എൻ പണിക്കർ ഡോ. ജോർജ്ജ് ഓണക്കൂർ ഡോ. ഏഴുമറ്റൂർ രാജരാജവർമ്മ രാജൻ വി പൊഴിയൂർ (ഫൗണ്ടേഷൻ സെക്രട്ടറി) എന്നിവർ സന്നിഹിതരായിരുന്നു.
ഉദ്വേഗവും നിഗൂഢതയും നിറഞ്ഞ 15 ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്.
ഇതിനു മുമ്പ് “മാനം നിറയെ വർണ്ണങ്ങൾ ” എന്ന ചെറുകഥാ സമാഹാരത്തിന് അക്ബർ കക്കട്ടിൽ പുരസ്‌കാരം നേടുകയുണ്ടായി. എഴുത്തിന്റെ വഴികളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്ഡ്സ് എന്നിങ്ങളെ റെക്കോർഡുകൾക്ക് ഉടമയാണ് ഡോ. പ്രേംരാജ് കെ കെ
Leave a Reply