Trojan – Malayalam Drama Film – Upcoming
Director: Dr. Jiss Thomas
Production: Dr PCA Hameed and Sheejo Kurien
Executive Producers: Dr. Krishnan Namboothiri, Litish T. Thomas, Jose Perunilath
Creative Director: Mahesh Madav, Edit Akhil
Production Controller: Deepak Parameswaran
Art: Subash Karan
Distribution : High hopes Film Factory & Aashish Film Company Release
P R O P.Sivaprasad
Lyrics Sabareesh Varma
Music Sejo John
Songs Sejo John, Sabareesh Varma Fejo Anwar sadath
Chief associate Praveen Chandran
Associate Mahesh Krishna
Marketing Thaaza creations
Poster High Hopes designs
Effects Ajish
Artists: Sabareesh Varma , Krishna shankar , Manoj Guinness , Jude antony , Devan , Sheelu Abraham , Noby, Balaji sharma , Sheejo kurien , Kts padannayil , Lishoy , Chithra prasad , Rajesh panavally , Resmi boban , Mukundan, menon , James parackan , Ashok Raj , Sundhar pandyan, Anoop. Ashraf ck , Biju John, Athira Madhav , Ann Paul, Manju Kottayam,
‘കുപ്പി പാട്ട്’; ട്രോജൻ സിനിമയിലെ വ്യത്യസ്തത നിറഞ്ഞൊരു അടിപൊളി ഗാനം പുറത്തിറങ്ങി
നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജൻ സിനിമയിലെ ആദ്യ ഗാനം ‘കുപ്പി പാട്ട്’ പുറത്തിറങ്ങി. ശബരീഷ് വർമ്മ തന്നെ രചന നിർവഹിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സേജോ ജോൺ ആണ്.
ഇരുപത്തിരണ്ട് ലക്ഷത്തിൽ പരം മെമ്പർമാർ ഉള്ള കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ സൗഹൃദ കൂട്ടായ്മയായ ‘ജി എൻ പി സി’യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം ഓൺലൈനിൽ പുറത്തിറക്കിയത്. മനോരമ മ്യൂസിക്ക് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഔദ്യോഗിക അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദ്, ഷീജോ കുര്യൻ ചേർന്ന് നിർമ്മിച്ച്, സംവിധായകൻ ജിസ് തോമസ് തന്നെ കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ പുറത്തിറങ്ങുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. ശബരീഷ് വർമ്മക്ക് പുറമെ ഷീലു എബ്രഹാം, ദേവൻ, ജൂഡ് ആന്റണി, മനോജ് ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹകൻ്റെയും ക്രീയേറ്റീവ് സംവിധായകൻ്റെയും ചുമതല നിർവഹിച്ചിരിക്കുന്നത് മഹേഷ് മാധവ് ആണ്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്. ചിത്രം മെയ് 20 ന് തീയേറ്ററുകളിൽ എത്തും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി,ജോസഫ് തോമസ് പെരുനിലത്തു, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എഡിറ്റിംഗ്: അഖിൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡി ഐ: സിനിമ സലൂൺ, സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ: മഹേഷ് കൃഷ്ണ, കല സംവിധാനം: സുഭാഷ് കരൺ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ
Leave a Reply