ഡോ. പ്രേംരാജ്.കെ. കെ യുടെ ചെറുകഥ സമാഹാരം ‘ട്യൂലിപ്പ് പുഷ്പങ്ങളുടെ പാടം ‘
……….,………………………..
അടുത്ത കാലത്ത് ഞാൻ വായിച്ച അതിമനോഹരമായ ഒരു ചെറുകഥാ സമാഹരമാണ് ഡോ. പ്രേംരാജ്. കെ. കെ യുടെ “ട്യൂലിപ്പ് പുഷ്പങ്ങളുടെ പാടം’.15 കഥകൾ അടങ്ങിയ ഇതിലെ ഓരോ കഥയും നമ്മളിൽ പലരും അറിഞ്ഞിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമകാം.ഇതിലെ മിക്ക കഥകളിലും നിഷ്കളങ്കതയുടെ പ്രതിരൂപമായ കുട്ടികളെ കഥാപാത്ര മാക്കിയിട്ടുള്ളതാണ്.ഓരോ കഥയിലും ജീവൻ തുളുമ്പുന്ന കഥാപാത്രങ്ങളെ കാണാൻ സാധിക്കും. ഇതിലെ ‘മൺ ശില്പങ്ങൾ’ എന്ന കഥയിൽ ശില്പി യായ അച്ഛൻ തീ ചുളയിൽ ഉണ്ടാക്കിയെടുക്കുന്ന വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ശിൽപ്പങ്ങളെ തന്റെ പെൺകുട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. ‘ഹിത’ എന്ന പെൺകുട്ടി അതിനെ വളരെ സ്നേഹത്തോടെ ഓരോന്നിനും പേരുകൾ നൽകി പരിപാലിക്കുന്നു. ഈ ശിൽപ്പങ്ങളിൽ ചിലതിൽ നിന്ന് തന്നെയുള്ള ആ ക്രമണത്തിനിൽ പെൺ കുട്ടി മരിക്കുന്നത് നിസ്സംഗ ഭാവത്തോടെ നോക്കിനിൽക്കുന്ന മറ്റുശില്പങ്ങൾ മനുഷ്യന്റെ നന്ദി യില്ലായ്മയെ കുറിച്ചും കൊടുത്ത കൈയിൽ കൊത്തുന്ന മനുഷ്യന്റെ സ്വഭാവത്തെ കുറിച്ചും പറയുന്നു. അതോടൊപ്പം മാനവികത നഷ്പ്പെട്ട മനുഷ്യസമൂഹതിന് നേരെയുള്ള ചോദ്യങ്ങൾ കഥാകൃത്ത് മനോഹരമായി ചിത്രീകരിക്കുന്നു.
‘കനലിൽ എരിയുന്നവർ’ എന്ന കഥയിലൂടെ സ്ത്രീകളും പെൺ കുട്ടികളും വീട്ടിലായാലും വീടിന് പുറത്തായാലും സുരക്ഷിതരല്ല എന്ന കാര്യം നമ്മെ ഓർമിപ്പിക്കുന്നു……
‘സ്വാനാസനം ‘എന്ന ഫോട്ടോഗ്രാഫരുടെ കഥയിൽ സൗന്ദര്യം അതിന്റെ ബാഹ്യ രൂപത്തിലല്ല മനസിലാണെന്ന സന്ദേശം കൂടി നമ്മുക്ക് നൽകുന്നു. കുട്ടിയെ പട്ടികടിക്കുന്ന രംഗം വളരെ നന്നായി തന്റെ ക്യാമറയിൽ പകർത്തുന്ന ഫോട്ടോഗ്രാഫർ കുട്ടിയെ രക്ഷിക്കുകയല്ല ചെയ്യുന്നത് . ഇതിലൂടെ ‘കെവിൻ കാർട്ടർ ‘എന്ന വിഖ്യാതനായ ഫോട്ടോ ഗ്രാഫർ എപ്പോഴും നമ്മുക്ക് ചുറ്റും ഉണ്ടെന്ന് നമ്മുക്ക് ചിത്രികരിച്ച് തരുന്നു…..
‘ഒട്ടിച്ച് വെച്ച ചിറകുകൾ ‘എന്ന കഥയിലെ ‘ജിയാന ‘എന്ന പെൺകുട്ടി യിലൂടെ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യാം എന്നത് ഹൃദയസ്പർശിയായി ചിത്രീകരിക്കാൻ ഡോ. പ്രേംരാജിന് സാധിച്ചിട്ടുണ്ട്.
‘മേഘചിത്രങ്ങൾ ‘എന്ന മനോഹരമായ കഥ യിലൂടെ എയർ ഫോഴ്സ് ജീവനക്കാരനായ അച്ഛൻ മരിച്ചതറിയാതെ പിഞ്ചു ബാലൻ തന്റെ അച്ഛനെ വിടെയെന്ന് അമ്മയോട് ചോദിക്കുമ്പോൾ അച്ഛനിപ്പോൾ മേഘ ങ്ങളിയാണെന്ന് പറഞ്ഞ് കൊടുക്കുന്ന രംഗം വായനക്കാരെ ഈറനണിയിക്കുന്നു…. മേഘങ്ങളുടെ മനോഹാരിത ഭംഗി യായി വായനക്കാരി ലെത്തിക്കാൻ കഥാ കൃത്തിന് സാധിച്ചിട്ടുണ്ട്. മേഘങ്ങൾക്കിടയിൽ നിന്നുള്ള അച്ഛന്റെ വരവ് കത്ത് നിൽക്കുന്ന കുട്ടിയും അമ്മയും കേരള ത്തിലെ നമ്മുടെ കുടുംബ പശ്ചാത്തലം ഉപമിച്ച് പറയുന്ന വേഴാമ്പൽ എന്ന പക്ഷിയുടെ കഥയെ ഓർമ്മ പെടുത്തുന്നു…….
കൂട്ട് കുടുംബങ്ങളിൽ നിന്ന് അണു കുടുംബമായി മാറുമ്പോൾ നമ്മടെ ഇന്നത്തെ സമൂഹത്തിൽ കുട്ടികൾക്ക് നഷ്പ്പെടുന്ന സ്നേഹം, സുരക്ഷ എന്നിവ ഈ കഥയിൽ മനോഹരമായി ചിത്രീകരി ച്ചിരിക്കുന്നു…. ഇതിൽ കുട്ടിക്ക് തന്റെ മുത്തച്ഛനോട്ടുള്ള അടുപ്പവും സ്നേഹവും ബഹുമാനവും വളരെ ഭംഗിയായി വരച്ച് കാണിക്കുന്നു.
‘ഒരു പിറന്നാൾ ‘എന്ന കഥ ഒരു പാവപ്പെട്ട ബീഹാറി കുടുംബ ത്തിലെ പിറന്നാൾ ആഘോഷം നമ്മളിൽ എത്തിക്കുന്നതോടൊപ്പം നമ്മുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം ഓരോ വായനക്കാരിലും എത്തിക്കുന്നു. ഇതിലൂടെ ആവശ്യത്തിൽ കൂടുതൽ ഉള്ളത് ഭക്ഷണമായാലും വസ്ത്രമായാലും മറ്റുള്ളവർക്ക് ഷെയർ ചെയ്യുക എന്ന കാര്യം നമ്മെ ഓർമ്മ പെടുത്തുന്നു.
ഇതിലെ തന്നെ ഒരു കഥ യായ ‘ ട്യൂലിപ്പ് പുഷ്പങ്ങളുടെ പാടം’ എന്നതിലൂടെ കാശ്മീരിന്റെ മുഴുവൻ സൗന്ദര്യവും നേർക്കാകഴ്ച്ചയായി വായനക്കാരിലെത്തിക്കുന്നു…
‘ഒരു സൈക്കിൾ’ എന്ന കഥയിലൂടെ തന്റേതല്ലാത്ത കാരണത്താൽ ശിക്ഷിക്കപ്പെടുന്ന ഒരു പിഞ്ചു ബാലന്റെ കഥ അതിമനോഹരമായി വായനക്കാരി ലെത്തിക്കുന്നു….
ഇതിലെ മറ്റൊരു കഥ യായ ‘സമയതീരം’ എന്നതിലൂടെ അംഗവൈകല്ല്യമുള്ള കുട്ടിയും അവരുടെ മാതാ പിതാക്കളും അനുഭവിക്കുന്ന ശാരീ രിക, മാനസിക സംഘർഷങ്ങൾ,കൂടാതെ ഇതിനിടയിൽ മാതാ പിതാക്കൾ മരണപ്പെടുബോൾ ഇത്തരം കുട്ടികളുടെ ജീവിതം ഒരു ചോദ്യ ചിന്നമായി മാറുന്നത് ഹൃദയ സ്പർശിയായി ചിത്രീകരിക്കാൻ ഡോ. പ്രേംരാജ് കെ. കെ. എന്ന അതുല്യ പ്രതിഭക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ ഒരു കഥാ വായിച്ചപ്പോൾ എന്റോ സാൾഫാൻ ബാധിച്ച അംഗവൈകല്ല്യമുള്ള കുട്ടികൾക്ക് വേണ്ടി നമ്മുടെ പ്രശസ്തനായ മജിഷ്യൻ ശ്രീ. ഗോപി നാഥ് മുതുക്കാട് ചെയ്യുന്ന സേവനം പ്രവർത്തനങ്ങൾ അറിയാതെ തന്നെ നമ്മുടെ മനസ്സിലെ ത്തുന്നു…
ഇതിലെ ഓരോ കഥയിലൂടെയും ഒരുപാട് ചോദ്യങ്ങൾ നൽകി കൊണ്ട്….നല്ല സന്ദേശങ്ങൾ നൽകി കൊണ്ടാണ് കടന്ന് പോകുന്നത്.
ഇനിയും ഇതുപോലെ നല്ല നല്ല എഴുത്തിന്റെ വഴിയിലൂടെ നമ്മുടെ പ്രിയ സുഹൃത്ത് ഡോ. പ്രേംരാജ്. കെ. കെ എന്ന അറിവിൻ നിലാവിന്…. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ…
ആശംസകളോടെ…..
ജയശ്രീ. പി.
Leave a Reply