ഡോ. പ്രേംരാജ് കെ കെ യുടെ ഏറ്റവും പുതിയ കൃതി – ഉൽക്ക – പുസ്തകത്തിന്റെ പ്രകാശനം.
കഥാകൃത്ത് ഡോ പ്രേംരാജ് കെ കെയുടെ ഏറ്റവും പുതിയ കൃതി ” ഉൽക്ക ” പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. അടുത്ത വർഷം ജനുവരിയിൽ വായനക്കാരുടെ കൈകളിലേക്കെത്തുന്ന ഈ ബാല നോവലിന്റെ ഇരുപതോളം പെൻസിൽ ചിത്രങ്ങളുളും കവർ ഡിസൈനിങ് എന്നിവ ചെയ്തതുകൂടാതെ നോവലിസ്റ്റ് തന്നയാണ് പ്രസിദ്ധീകരിക്കുന്നത്.
ഈ കഴിഞ്ഞ വർഷം കൊച്ചിയുടെ ഒരു കോണിൽ നടന്ന ഒരു മോഷണവും തുടർന്ന് ഏതാനും കുട്ടികൾ ചേർന്ന് നടത്തുന്ന അന്വേഷണമാണ് ഇതിലെ ഇതിവൃത്തം. ഓർമ്മ വൈകല്യമുള്ള ഒരു ബാലൻ അന്വേഷണത്തിന് നേതൃത്വം വഹിക്കുമ്പോൾ അവന്റെ ഏതാനും കൂട്ടുകാർ അതിന്റെ ഭാഗമാകുന്നു. കുട്ടികളുടെ ബുദ്ധിവൈഭവവും കുറ്റാന്വേഷണ നൈപുണ്യവും വരച്ചു കാണിക്കുന്ന ഈ ബാല നോവൽ അതീവ രസകരവും ചിന്തിപ്പിക്കുന്നതുമാണ്.
എഴുത്തിന്റെ വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള കഥാകാരനാണ് പ്രേംരാജ് കെ കെ , ഇതിനകം നൂറോളം ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. 2025 ൽ തന്നെ നാലു കൃതികളാണ് ഡോ പ്രേംരാജിന്റേതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കും മൂതിർന്നവർക്കും ഒരുപോലെ ആസ്വാദ്യവും ഉദ്വേഗജനകവുമാണ് ഈ കൃതി. വായനാലോകത്ത് ഒരു പുത്തൻ ഉണർവ്വ് നൽകുന്ന ഈ നോവൽ ഏവരും വായിച്ചിരിക്കേണ്ടതാണെന്ന് സംശയമേതുമന്യേ പറയാം. കഥപറയുന്നതിൽ തന്റേതായ ഭംഗിയും ശൈലിയും അനുവർത്തിക്കുന്ന പ്രേംരാജ് ഈ നോവലിലും തനത് ശൈലി അവലംബിച്ചിരുക്കുന്നു. അവതാരിക രചിച്ച സാഹിത്യകാരിയും സംസ്കൃത പണ്ഡിതയുമായ ഡോ. (പ്രൊഫസ്സർ) സുധ കെ കെ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
2026 ജനുവരി 24 ന് 3 മണിക്ക് ഇന്ദിരാ നഗറിലെ റോട്ടറി ക്ലബ്ബ് ഹാളിൽ വെച്ചായിരിക്കും ഈ പുസ്തകത്തിന്റെ പ്രകാശനം.
കൂടുതൽ വിവരങ്ങൾക്ക് കഥാകാരനെ ബന്ധപ്പെടാവുന്നതാണ് : 9886910278

Promo video :

#premraj #author #ulkka #ulka #childrens’sNovel #novalist #malayalam
Leave a Reply