ഉൽക്ക ബാലനോവൽ പ്രകാശനം
കഥാകാരൻ പ്രേംരാജ് കെ കെ യുടെ ഏറ്റവും പുതിയ കൃതി ഉൽക്ക , ബാലനോവൽ പ്രകാശനം ഈ വരുന്ന ശനിയാഴ്ച (24 ജനുവരി 2026, ഉച്ചതിരിഞ്ഞ് 3 മണിക്ക് ) ബെംഗളൂരു ഇന്ദിരാനഗറിലെ റോട്ടറി ഹാളിൽ നടക്കുന്നു. കേട്ടു തഴമ്പിച്ച പക്ഷിമൃഗാദികളുടെ കഥകളിൽ നിന്നും വ്യത്യസ്തമായി, ഏതാനും കുരുന്നുകൾ നടത്തുന്ന അന്വേഷണ കഥയാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. പ്രസാധകരുടെയും ‘എഴുത്തുകാരണവന്മാ’രുടെയും ഇരയാകാതെ സ്വന്തം പുസ്തകങ്ങൾ സ്വയം ടൈപ്സെറ്റും ലേഔട്ടും കവർ ഡിസൈനും ചെയ്ത് അച്ചടിപ്പിച്ച് സ്വന്തം സംവിധാനത്തിലൂടെ പ്രസാധനവും വിതരണവും ചെയ്യുന്ന തികച്ചും സ്വയംപര്യാപ്തനായ എഴുത്തുകാരനാണ് ഡോ പ്രേംരാജ് കെ കെ. മികച്ച കഥാകാരനായ അദ്ദേഹത്തിന്റെ കഥകളും നോവലുകളും ഭൂമിശാസ്ത്രപരമായ അതിരുകളെ ഭേദിച്ച് വിഷയസ്വീകരണവും അതിനനുസൃതമായ ആഖ്യാനവൈഭവവും ഉൾക്കൊള്ളുന്നവയാണ്. വായനക്കാരിലേക്ക് നേരിട്ടെത്തുന്നു ഒരു എഴുത്തുകാരനെ നമുക്ക് ഇവിടെ കാണാം. പ്രശസ്ത ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത് പ്രകാശനം ചെയ്യുമ്പോൾ സാഹിത്യകാരൻ ഹരിദാസൻ കെ പി പുസ്തകം സ്വീകരിക്കുന്നു. പ്രസ്തുത ചടങ്ങിൽ നഗരത്തിലെ സാഹിത്യകാരന്മാരും സാമൂഹ്യപ്രവർത്തകരും പങ്കെടുക്കുന്നു. ബാലസാഹിത്യ മേഖലയിൽ മുതൽക്കൂട്ടാവുന്ന ഈ കൃതി വായനക്കാരിലേക്ക് എത്തുന്ന ഈ അവസരത്തിൽ എല്ലാ സാഹിത്യപ്രേമികൾക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9886910278

Leave a Reply