പ്രേംരാജ് കെ കെ യുടെ ഉൽക്ക – ബാല നോവൽ – ചെറുകുറിപ്പ്.
ഡോ. പ്രേംരാജ് കെ കെ എഴുതിയ “ഉൽക്ക” കുട്ടികളുടെ ഡിറ്റക്ടീവ് നോവൽ (അന്വേഷാത്മക നോവൽ) സാഹസികതയും രഹസ്യാന്വേഷണവും നിറഞ്ഞൊരു കഥയാണ്. കുട്ടികളുടെ ലോകത്തെ കൗതുകവും ധൈര്യവും കഥയിൽ ജീവന്തമായി വരച്ചുകാട്ടുന്നു. ലളിതമായ ഭാഷയും സസ്പെൻസ് നിറഞ്ഞ സംഭവവികാസങ്ങളും വായനക്കാരെ നോവലിലേക്ക് ആകർഷിക്കുന്നു. ചിത്രീകരണങ്ങളും കവറിന്റെ രൂപകല്പനയും എഴുത്തുകാരൻ തന്നെ നിർവഹിച്ചതിനാൽ പുസ്തകത്തിന് പ്രത്യേകമായൊരു ആകർഷണം ഉണ്ടാക്കുന്നു. കുട്ടികൾക്ക് വിനോദത്തിനൊപ്പം അന്വേഷണ മനോഭാവവും കൂട്ടായ്മയുടെ പ്രാധാന്യവും വരച്ചുകാട്ടുന്ന ഒരു നോവൽ എന്നതിൽ കവിഞ്ഞ് കുട്ടികളുടെ സാഹസിക സാഹിത്യത്തിന് പുതുമയും പ്രചോദനവും നൽകുന്ന ഒരു നല്ല സംഭാവനയായി മാറുന്നു ഈ കൃതി. ഈ അവസരത്തിൽ കഥാകാരന് എല്ലാവിധ ആശംസകളും നേരുന്നു.
ഷൈനി അജിത്
ബാംഗ്ലൂർ
#ulka #childrens #Novel #Premraj
Leave a Reply