Bhoothakaalam – Malayalam Thriller Film

Bhoothakaalam (ഭൂതകാലം) – Malayalam Thriller Film – Released on Sony Liv
Plan T Films In Association With Shane Nigam Films
Anwar Rasheed Presents
Story & Direction: Rahul Sadasivan
Produced by: Teresa Rani & Sunila Habeeb
Starring: Revathy, Shane Nigam, Saiju Kurup, James Eliya, Athira Patel
Screenplay : Rahul Sadasivan & Sreekumar Shreyas
DOP: Shehnad Jalal
Music, Vocals & Lyrics: Shane Nigam
Edited by: Shafique Mohamed Ali
Production Design: Manu Jagadh
Background Score : Gopi Sundar
Executive Producer: A R Ansar
Audiography : M R Rajakrishnan
Sound Design: Vicky, Kishan (Sapthaa)
Costume Designer: Sameera Saneesh
Make Up: Ronex Xavier
Project Designer: Salaam Bukhari
Production Controller: Binu Murali
Production Executive: Riyas Pattambi
DI: Liju Prabhakar
Stills : Shaheen Thaha
Publicity Design: Aesthetic Kunjamma
Label: Muzik247

Review by Team Filmgappa

ഭൂതകാലം – ഷൈൻ നിഗം രേവതി, ഷൈജു കുറുപ്പ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ത്രില്ലെർ സിനിമ. കൂടാതെ ജെയിംസ് എലിയ , ആതിര പട്ടേൽ എന്നിവരും അഭിനയിക്കുന്നു.
രാഹുൽ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്ന് തിരക്കഥയും രാഹുൽ സദാശിവൻ തന്നെ സംവിധാനവും ചെയ്ത സിനിമയാണിത്. ഇത് നിർമ്മിച്ചത് തെരേസ റാണിയും സുനില ഹബീബ് എന്നിവർ ചേർന്നാണ്.
കഥയ്ക്ക് ആവശ്യമായ രീതിയിൽ സ്ലോ പേസ് സിനിമയാണിത് എങ്കിലും സിനിമയുടെ അവസാന ഭാഗം പത്തു പതിനഞ്ചു മിനിറ്റോളം കാഴ്ചക്കാരെ പിടിച്ചിരുത്തും . വളരെ അഭിനന്ദനം അർഹിക്കുന്ന അഭിനയമാണ് ഷൈൻ നിഗം കാഴ്ചവെച്ചത്. രേവതി അവതരിപ്പിച്ച ടീച്ചർ , / അമ്മ കഥാപാത്രം അവർ വളരെ ഭംഗിയാക്കി. ഷൈജു കുറുപ്പ്, എന്നത്തേയുംപോലെ ഡോക്ടറുടെ കഥാപാത്രത്തെ മികച്ചതാക്കി.
ഇതിന്റെ ബാക്ക്ഗ്രൗണ്ട് , അതാണ് ഈ സിനിമയെ മികച്ചതാക്കാനുള്ള വേറെ ഒരു ഘടകം. ഗോപി സുന്ദർ അഭിനന്ദനം അർഹിക്കുന്നു. എല്ലാം കൊണ്ടും ഭൂതകാലം നല്ല ഒരു സിനിമ തന്നെ.
ഇത് ഒരു ഇസ്പീരിമെന്റൽ സിനിമ എന്ന് പറയാൻ കഴിയില്ല.
ഇതിന്റെ വേറെ ഒരു പ്രധാന ഘടകം ലൊക്കേഷൻ , പ്രധാനമായും ഇതിന്റെ പ്ലോട്ട് മുഴുവനും ഒരു വീട്ടിനകത്താണല്ലോ , അതൊരു പുതുമ തന്നെ. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളും.
ആദ്യ പകുതിയിൽ കുറച്ചു ലാഗ് (lag ) തോന്നുന്നുവെങ്കിലും അത് കഥയ്ക്ക് വേണ്ടുന്ന രീതിയിൽ ആയതുകൊണ്ട് ഒരു കുറവായി കാണാൻ പറ്റില്ല.
cinematography ചെയ്തിരിക്കുന്നത് ഷെഹ്നാദ് ജലാൽ ആണ്. അതും വളരെ മികച്ചു നിൽക്കുന്നു.
കാഴ്ചക്കാരെ അധികം മടുപ്പു ഉണ്ടാക്കാതെ ഒരു മണിക്കൂർ നാല്പത്തിയഞ്ചു മിനിറ്റുകൊണ്ട് സിനിമ തീരുന്നു. അതൊരു വലിയ കാര്യം തന്നെയാണ്.
ഏതായാലും ഭൂതകാലത്തിൽ നിന്നും ഉള്ള ആ ഒരു എത്തിനോട്ടം ത്രില്ല് അടിപ്പിക്കുന്നതാണ്.

Review on “e-Dalam” Online magazine : http://www.e-delam.in/2022/01/bhoothakalam-review-k-.html

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*