Bro Daddy Malayalam comedy-drama film – Streaming on 25th Jan 2022

Bro Daddy Malayalam comedy-drama film – streaming on 25th Jan 2022 onwards on Disney Hotstar
Directed by Prithviraj Sukumaran
Produced by Antony Perumbavoor through Aashirvad Cinemas
Screenplay by Sreejith.N and Bibin Maliekal
Director: Prithviraj Sukumaran
Cinematography: Abinandhan Ramanujam
Starring: Mohanlal, Prithviraj Sukumaran, Kalyani Priyadarshan, Meena, Lalu Alex, Murali Gopi, Kaniha, Soubin Shahir, unni mukundan
Music director: Deepak Dev
Editing : Akhilesh Mohan

Review :

ബ്രോ ഡാഡി എന്ന സിനിമയെ കുറിച്ച്..
OTT പ്ലാറ്റുഫോം ആയ ഡിസ്നി ഹോട് സ്റ്റാർ ഇറങ്ങിയ സിനിമയാണ് മോഹൻലാൽ പൃത്വിരാജ് സുകുമാരൻ , കനിഹ , മീന , ലാലു അലക്സ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയയിച്ച ബ്രോ ഡാഡി..
കൂടാതെ ജഗദിഷ് , സുബിൻ സുഹൈർ, ഉണ്ണിമുകുന്ദൻ, ജാഫർ ഇടുക്കി എന്നിവർ കൂടി ഇതിലുണ്ട്.
ഇതിന്റെ സംവിധാനം ചെയ്തിരിക്കുന്നത് പൃത്വിരാജ് സുകുമാരൻ തന്നെയാണ്.
നിർമാണം ആന്റണി പെരുമ്പാവൂർ.
തിരക്കഥ ശ്രീജിത്ത് , ബിബിൻ മാലിക്കൽ എന്നിവർ ചേർന്നും
ഇതിന്റെ സ്ലോഗൻ എങ്ങനെ : “പിള്ളാരുണ്ടാകുമ്പോൾ ജീവിതം ഒന്നുകൂടി തുടങ്ങുന്നതുപോലെ ആണെടാ. ഒരു കുഞ്ഞു ജനിക്കുമ്പോൾ കൂടെ ഒരു അപ്പനും അമ്മയും ആണെടാ ജനിക്കുന്നത്. ” ഒരു പരമമായ സത്യം.. അതാണ് ഈ സിനിമയുടെ മുദ്രാവാക്യം.
അച്ഛനും മകനും തമ്മിലുള്ള വളരെ ഊഷ്‌മളമായ ബന്ധം .. നമുക്ക് പലർക്കും നഷ്ടപെട്ട ഒരു സൗഹൃദമാണ് ഇതിൽ അച്ഛനും മകനും ചേർന്ന് നമുക്ക് കാട്ടിത്തരുന്നത്.
അമ്മമാർ മക്കളെ നന്നായി അറിയും, മക്കൾക്ക് അമ്മമാരുടെ മുന്നിൽ ഒന്നും അധിക നാല് ഒളിച്ചു വെക്കാൻ ആകില്ല.. ഈ സിനിമയിൽ അച്ഛനും മകളും കൂടാതെ അമ്മയും മകളും തമ്മിലുള്ള ബന്ധത്തെയും വരച്ചു കാണിക്കുന്നു.
ദൂരെ വേറെ ഒരു പട്ടണത്തിൽ താമസിക്കുന്ന നമ്മുടെ മക്കൾ എങ്ങനെ ജീവിക്കുന്നു അവിടെ എന്ത് നടക്കുന്നു എന്ന് നമുക്ക് പലർക്കും അറിയില്ലായിരിക്കാം.അവർ അവിടെ ചെയ്യുന്ന എന്തിനും മാതാപിതാക്കളും ഭാഗവാക്കാകുന്നു , അറിഞ്ഞും അറിയാതെയും.. പ്രത്യക്ഷമായും പരോക്ഷമായും. ഈശോയും (പൃത്വിരാജ് ) അന്നയും (കല്യാണി ) കുട്ടികാലം തന്നെ നല്ല കൂട്ടുകാർ, അവരുറെ മാതാപിതാക്കളും നല്ല കൂട്ടുകാർ. അതുകൊണ്ടു തന്നെ പതാപിതാക്കൾക്കു അവരെ ഒന്നിപ്പിക്കാൻ താല്പര്യം. എന്നാൽ അവർ കല്യാണത്തിന് സമ്മതിക്കുന്നില്ല. അവർ സമ്മതിക്കുമോ?
ഇതിൽ കഥപറയുന്ന ചുറ്റുപാടുകൾ നന്നായി ഇണക്കി ചേർത്തിട്ടുണ്ട്, കാറ്റാടി എന്ന ബ്രാൻഡും , ലാലു അലക്സ് നടത്തുന്ന പരസ്യ കമ്പനിയും ഒക്കെ.
ഈ സിനിമയിൽ മീന യും മോഹൻ ലാലും വീണ്ടും ജോഡികളാകുന്നു, അവർ തമ്മിലുള്ള കെമിസ്ട്രി എന്നും മലയാളികൾക്ക് ഇഷ്ടമാണല്ലോ .. കനിഹയുടെ അമ്മ വേഷം വളരെ നന്നായിട്ടുണ്ട്.
അതുപോലെ ലാലു അലക്സ് ചെയ്ത വേഷം കഥയോട് ചേർന്ന് നിൽക്കുന്നു.
കുഞ്ഞു കുഞ്ഞു തമാശകളും ഒക്കെ ചേർത്ത് ഈ സിനിമ പ്രേക്ഷകരെ കാണാൻ പ്രേരിപ്പിക്കും.
മോഹൻ ലാലും പൃത്വിരാജ് ഉം ചേർന്ന് പാടിയ ടൈറ്റിൽ സോങ് ഇപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ടമായി.. ദീപക് ദേവ് ഇതിലെ പാട്ടുകൾ വളരെ ഇമ്പമുള്ളതാക്കി .. ക്യാമറയും എഡിറ്റർ ഉം അവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ..
എന്നാൽ നിങ്ങൾ പറയൂ “ബ്രോ .. ഈ സിനിമ കണ്ടിരിക്കാം” എന്നോ മക്കൾ പറയട്ടെ “ഡാഡി , ഈ സിനിമ കാണാം: എന്നൊക്കെ .. . എന്നാൽ എല്ലാവരും ബ്രോ ഡാഡി യെ കാണുക…

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*