
ബെംഗളൂരു :
നഗരത്തിൽ അക്ഷരങ്ങളുടെ പെരുമഴ. നാലു പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു. ബെംഗളൂരിന്റെ സ്വന്തം കഥാകാരൻ ഡോ. പ്രേംരാജ് കെ കെ യുടെ ഒരു നോവലും (ഓർമ്മയിലൊരു വസന്തം ) ഒരു ചെറുകഥ സമാഹാരവും (മഴമേഘങ്ങളുടെ വീട് ) , പത്തുവയസ്സുകാരി ഏകനങ്കയുടെ ഒരു കഥ പുസ്തകരൂപത്തിലും എസ് സലിംകുമാർ എഴുതിയ 220 വരികളുള്ള ദീർഘ കവിതയും വെളിച്ചം കണ്ടു. ശനിയാഴ്ച (ഫെബ്രുവരി 22 , 2025 ) ഇന്ദിരാ നഗറിലെ റോട്ടറി ഹാളിലെ നിറഞ്ഞ സദസ്സിൽ പ്രകാശനം ചെയ്യപ്പെട്ടു. സിനിമാ നിമ്മാതാവും അഭിനേതാവുമായ പ്രകാശ് ബാരെ മുഖ്യാതിഥിയായിരുന്നു.ചിത്രകാരനും എഴുത്തുകാരനുമായ ഷഫീഖ് പുനത്തിൽ, സാഹിത്യ അക്കാദമി മുൻ റീജിണൽ സെക്രട്ടറി ഡോ. മഹാലിംഗേശ്വര എന്നിവർ സന്നിഹിതരായിരുന്നു.
പ്രേംരാജ് കെ കെ യുടെ ചെറുകഥാ സമാഹാരം ഡോ. മഹാലിംഗേശ്വര, പ്രകാശ് ബാരെക്ക് നൽകി പ്രകാശനം ചെയ്തപ്പോൾ നോവൽ അദ്ദേഹംതന്നെ വാഗ്മിയും പണ്ഡിതനുമായ മധുസൂദനൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്യുകയുണ്ടായി. ചെറുകഥയ്ക്ക് അവതാരിക എഴുതിയ ഡോ. സുധ കെ കെ എഴുത്തുകാരനെയും ചെറുകഥാ സമാഹാരത്തെയും പരിചയപ്പെടുത്തി. എഴുത്തുകാരിയും വിവർത്തകയുമായ ഷൈനി അജിത് നോവൽ പരിചയപ്പെടുത്തി. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി, കവയിത്രി രമ പ്രസന്ന പിഷാരടി , സിന കെ എസ് , മധുസൂദനൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ഗോപകുമാർ ഐ ആർ എസ്, സുകുമാർ, രവീന്ദ്രനാഥൻ, രജത് കുട്ട്യാട്ടൂർ , ഉണ്ണികൃഷ്ണൻ വൈഷ്ണവം, ധ്യാൻ വി ദർശൻ എന്നിവർ ആശംസകൾ നേർന്നു. കൂടാതെ വിവിധ മഹത്‌വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.
കുഞ്ഞു കഥാകാരി ഏകനങ്കയുടെ കഥ (‘Mystery of The Book of Death) പ്രകാശ് ബാരെ പ്രകാശനം ചെയ്തപ്പോൾ എസ് സലിംകുമാറിന്റെ “പടുപാട്ട് ” എന്ന ദീർഘ കവിത ഇതേ വേദിയിൽ വെച്ച് ഡോ. മഹാലിംഗേശ്വരയോടൊപ്പം ചേർന്ന് വായനക്കാരിലേക്കുള്ള വാതായനം തുറന്നു കൊടുത്തു. .
ഗീത ശശികുമാർ പരിപാടി നിയന്ത്രിക്കുകയും കുമാരി സംയുക്ത പ്രാർത്ഥനാ ഗാനവും ചൊല്ലി. ഫോട്ടോഗ്രാഫി ചെയ്തത് റോബിൻ. വി എ ഗ്രാഫിക്സ് മീഡിയ.





Leave a Reply