ചില നിറങ്ങൾ – Book Review
ജ്യോത്സന..
ജീവിതത്തിൽ പടരുന്നതും പടരാത്തതുമായ ചായങ്ങളുടെ ക്യാൻവാസ്..
ഡോ. പ്രേം രാജിന്റെ 10 ചെറുകഥകൾ
ജീവിതം ഒരു യാത്രയാണ്. ലക്ഷ്യം തേടിയുള്ള യാത്ര,അതിൽ പലതും തിരിച്ചറിയുന്നത് ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മാത്രം ആയിരിക്കും.ഓരോ കഥയും രൂപപ്പെടുന്നത് പ്രത്യാശയിലൂടെയും സ്നേഹത്തിലൂടെയും ഒറ്റപ്പെടലുകളിൽ നിന്നുമാണ്.
കൊറോണ തന്ന വിസ്മയത്തിലൂടെ നമ്മെ കുറച്ചു ചോദ്യങ്ങൾ തന്നു. പുത്തനങ്ങൾ നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. “ആ അമ്മയുടെ മകനാണോ “?
ഒരു ജോഡി ചെരുപ്പും അഞ്ച് ജോഡി ഷൂസും –
“വെറും ഒരു മോഷ്ടാവായ എന്നെ നീ കള്ളൻ എന്ന് വിളിച്ചില്ലേ “..
മാന്യനായ ഒരു ചെരുപ്പു കള്ളൻ, പക്ഷേ അങ്ങനെ വിളിക്കാൻ പറ്റുമോ?അതിലൂടെ കഥാകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഒരുപാട് നല്ല പഴയ ഓർമ്മകളിലേക്കാണ്.ദൈവം ഓരോന്ന് നമ്മെക്കൊണ്ട് ചെയ്യിക്കുന്നത് അതിന് അതിന്റേതായ ലക്ഷ്യബോധത്തോടെ തന്നെയാണ്. അറിയാതെ ചെയ്യുന്ന കാര്യമായാൽ പോലും അതിനുള്ള ഫലം ഒരുനാൾ നമ്മെ തേടിയെത്തും.
ഫോൺ ബുക്കിലൂടെ പലരും മറന്നുപോയ ഒരു സത്യം ഓർമ്മിപ്പിക്കുന്നു.
“എല്ലാവർക്കും എല്ലാവരെയും വേണം എന്ന സത്യം “.
ഒരു വീഴ്ച വരുമ്പോഴാണ് പലരും ജീവിതം എന്നും പാഠം ശരിക്ക് പഠിക്കുന്നത് അല്ലെങ്കിൽ നമ്മെ പഠിപ്പിക്കുന്നത്. വീഴ്ചയിൽ ആരൊക്കെ കൂടെ ഉണ്ടാകുമെന്നും ആരൊക്കെ ഉണ്ടാവില്ല എന്ന് നമുക്ക് ശരിക്കും മനസ്സിലാക്കാം.
ബാൽക്കണി കാഴ്ചകൾ നമ്മെ ഒരു ദുരൂഹതയിലേക്കാണ് നയിക്കുന്നത്. ആ വീട്ടിൽ ആളുണ്ടായിരുന്നോ??
അന്തേവാസി.. സ്വന്തം വീട് വിട്ടു നിൽക്കുമ്പോൾ ഉണ്ടാവുന്ന ഒരു അച്ഛന്റെ അനുഭവം. വിരമിക്കലും ഭാര്യയുടെ മരണവും ഒറ്റപ്പെടുത്തിയ മനുഷ്യനെ നിറങ്ങളിൽ നിറങ്ങളിലൂടെ കാണിച്ചു തന്നു.. നമ്മുടെ സ്വന്തം വീട് വിട്ട് വേറെ വീട്ടിൽ അന്ത്യവാസി ആയാൽ നമ്മൾ പട്ടിക്ക് സമം ആകുമോ?
ഇസ്പൈസി ഡാബ-spicy dabha –
ബീഹാറിയുടെ ഇംഗ്ലീഷ്.
നമ്മളെപ്പോലെ തന്നെ പ്രവാസി. ജോലി ചെയ്ത് ജീവിക്കാൻ വേണ്ടിയാണല്ലോ സ്വന്തം നാടും വീട്ടുകാരെല്ലാം മനസ്സിന്റെ കോണിൽ ഒതുക്കി പ്രവാസജീവിതം നയിക്കുന്നത്.
ഒരാളെ നമ്മൾ ആത്മാർത്ഥമായി സഹായിച്ചാൽ അതിനുള്ള ഫലം കിട്ടും . അപ്പോൾ തന്നെ കിട്ടണമെന്നില്ല. എല്ലാം ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ ഉണ്ടാവും.
ജീവിക്കാനുള്ള യൂണിറ്റ്- ജീവിതതാ ളത്തിന്റെ ഒരു കണക്ക്. വയസ്സും പ്രായവും ഒക്കെ ആയാൽ അറിഞ്ഞു നാം ജീവിക്കണം.
ചില നിറങ്ങൾ- ആകാശത്തിന്റെ നിറം നീല, കടലിന്റെയോ? നല്ല നിറമുള്ള ഒരു കുടുംബത്തെ നമുക്ക് കാണിച്ചുതന്നു. നല്ലൊരു കുടുംബനാഥന്റെ കഥ.
കത്തെ ഹാലു – കഴുതപ്പാല്. ഒരു റിപ്പോർട്ടുകളുടെ ജീവിതത്തിന്റെ താളം കഥയിലൂടെ നമുക്ക് കാണാം.
ഗൃഹപ്രവേശം- ഗൃഹപ്രവേശനം കഴിയുമ്പോൾ തന്നെ വീട് വിട്ടുകൊടുക്കേണ്ടി വരുന്ന ഒരു കുടുംബം
ഓരോ കഥയും വലിയ സത്യമാണ്. സ്നേഹത്തിന്റെ,ഒറ്റപ്പെടലിന്റെ, ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളുടെ എല്ലാം.
ഇനിയും ഒരുപാട് കഥകൾ എഴുതി ലക്ഷ്യം തേടിയുള്ള യാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു.
ജ്യോത്സന..
Leave a Reply