Sarkaru Vaari Paata – Telugu Movie – Upcoming

Sarkaru Vaari Paata – Telugu Movie
Starring Super Star Mahesh Babu, Keerthy Suresh, Vennela Kishore, Subbaraju
Directed by Parasuram
സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന ഏറെ നാളുകളായി തെലുങ്ക് പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സർക്കാരു വാരി പാട്ട’യുടെ ചിത്രീകരണം പൂർത്തിയായി, തൊട്ട് പുറകെ ഒരേ ദിവസം തന്നെ ചിത്രത്തിൻ്റെ റീലീസ് തിയതിയും നിർമാതാക്കൾ പ്രഖ്യാപിച്ചു. മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. കോവിഡ് മഹാമാരി സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ നിരവധി തവണ ചിത്രീകരണം മുടങ്ങുകയും റീലീസ് പദ്ധതികൾ മാറ്റി വേക്കേണ്ടിയും വന്നിരുന്നു. പോയ വർഷം ഓഗസ്റ്റ് ഒൻപതാം തിയതി മഹേഷ് ബാബുവിൻ്റെ ജന്മദിന നാളിൽ
‘സർക്കാരു വാരി പാട്ട ബർത്ത്ഡേയ് ബ്ലാസ്റ്റർ’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻ്റെ അദ്യ ഔദ്യോഗിക ടീസർ വീഡിയോ പുറത്തിറക്കിയത്. അതേ ടീസർ വീഡിയോയിൽ 2022 ജനുവരി 13നായിരുന്നു ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഒമിക്രോൺ മഹാമാരി വീണ്ടും വ്യാപിക്കുകയും ചിത്രത്തിൻ്റെ പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്ന ഏതാനും രംഗങ്ങൾ നീണ്ടുപോകുകയും റീലീസ് ഡേറ്റ് വിഷയത്തിൽ അനിശ്ചിതത്വം നേരിടുകയുമായിരുന്നു ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.

പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ നവീൻ യെർനേനി, വൈ.രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ സംയുക്തമായി ചേർന്നാണ് നിർമിക്കുന്നത്. കേരളമുൾപെടെ തെന്നിന്ത്യയിൽ മൊത്തം വൻ വിജയമായി മാറിയ ‘ഗീത ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട. ഏകദേശം രണ്ടര വർഷത്തിന് ശേഷമാണ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിൻ്റെ ഒരു ചിത്രം തിയേറ്ററുകളിൽ ഇതോട് കൂടി റീലീസ് ആകാൻ പോകുന്നത്. 2020 പൊങ്കൽ സീസണിൽ തിയേറ്ററുകളിൽ എത്തി വമ്പൻ വിജയം കൈവരിച്ച ‘സരിലേരു നീക്കേവരു’ ആണ് അവസാനമായി തിയേറ്ററുകളിൽ എത്തിയ മഹേഷ് ബാബു ചിത്രം. അവസാനമായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഭരത് അനെ നേനു, മഹർഷി, സരിലേരു നീക്കേവരു എന്നീ മൂന്ന് ചിത്രങ്ങളും മെഗാ വിജയങ്ങൾ ആക്കി ഹാട്രിക് വിജയകുതിപ്പിൽ നിൽക്കുമ്പോളായിരുന്നു കോവിഡ് പ്രതിസന്ധി ഇത്രയും വല്യ ഒരു ഇടവേള മഹേഷ് ബാബുവിൻ്റെ കരിയറിൽ സൃഷ്ടിച്ചത്. ആയിരം കോടി പിന്നിട്ട് ബോക്സ് ഓഫീസിൽ മഹാവിജയ ജൈത്രയാത്ര ഇപ്പോഴും തുടരുന്ന മൾട്ടിസ്റ്റാർ ചിത്രം ‘ആർ ആർ ആർ’ൻ്റെ റിലീസിന് തൊട്ട് പിന്നാലെ ചിത്രത്തിൻ്റെ സംവിധായകനും ഇന്ത്യൻ സിനിമയുടെ ഷോമാനുമായ എസ് എസ് രാജമൗലി തൻ്റെ അടുത്ത മെഗാ ബഡ്ജറ്റ് ചിത്രം മഹേഷ് ബാബുവിനെ നായകനാക്കി പ്രഖ്യാപിചതിൻ്റെ ആവേശത്തിൽ മഹേഷ് ബാബു ആരാധകർ നിൽക്കുമ്പോൾ ആണ് തൊട്ട് പിന്നാലെ ഈ ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപനവുമായി അടുത്ത സന്തോഷ വാർത്തയും അവർക്കായി എത്തിയിരിക്കുന്നത്.

കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. കീർത്തിയെ കൂടാതെ പുതുമുഖ നടിയായ സൗമ്യ മേനോനും ചിത്രത്തിൽ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ട് നായികമാരും മലയാളികൾ ആണെന്ന പ്രത്യേകത കൂടി ഉണ്ട്. ഇവർക്ക് പുറമെ വെണ്ണല കിഷോർ, സമുദ്രക്കനി, സുബ്ബരാജു തുടങ്ങിയ പ്രമുഖ തെന്നിന്ത്യൻ നടന്മാരും ചിത്രത്തിൽ പ്രധാനപെട്ട വേഷങ്ങൾ അവതരിപ്പിക്കുന്നു.

എസ്. തമൻ സംഗീതം നൽകുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആർ.മധിയാണ് നിർവ്വഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ: രാജ് കുമാർ, ചിത്രസംയോജനം: മാർത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ.എസ് പ്രകാശ്, സംഘട്ടനം: റാം – ലക്ഷ്മൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിജയ റാം പ്രസാദ്, സിഇഒ: ജെറി ചന്തു, വി.എഫ്.എക്സ്: യുഗന്ധർ.ടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*