Sivan’s Cultural Center

”ഛായാഗ്രാഹകൻ ശിവന് ആദര സൂചകമായി സ്മാരകം കൊണ്ടുവരും”; മന്ത്രി സജി ചെറിയാൻ

”ശിവൻസ് കൾച്ചറൽ സെൻ്റർ”; ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവന് ആദര സൂചകമായി തലസ്ഥാന നഗരിയിൽ സ്മാരകം നിർമ്മിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ശിവൻ്റെ സ്മരണാർത്ഥം ആരംഭിച്ച ‘ശിവൻസ് കൾച്ചറൽ സെൻ്റർ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോവിനടുത്താണ് കൾച്ചറൽ സെൻ്റർ സാംസ്കാരിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മുൻ മന്ത്രി സി.ദിവാകരൻ, നിർമ്മാതാവ് ജി.സുരേഷ്കുമാർ, സംവിധായകരായ ടി.കെ രാജീവ്കുമാർ, സംഗീത് ശിവൻ, സന്തോഷ് ശിവൻ തുടങ്ങിയവരും പങ്കെടുത്തു.

പരിപാടിയിൽ ശിവൻസ് കൾച്ചറൽ സെൻ്ററിൻ്റെ യൂട്യൂബ് ചാനലിൻ്റെ ലോഞ്ചും നടന്നു. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ നയിച്ച ദ്വിദിന ശിൽപശാലയാണ് ശിവൻസ് കൾച്ചറൽ സെൻ്ററിൻ്റെ ആദ്യ പരിപാടി. ജൂൺ 26, 27 തീയതികളിൽ നടന്ന സ്റ്റിൽ ഫോട്ടോഗ്രാഫിയേയും ഛായാഗ്രഹണത്തെയും കുറിച്ചുള്ള ഈ പ്രത്യേക ശിൽപശാലയിൽ കാനോൺ ഇന്ത്യ മാർക്കറ്റിംങ്ങ് സീനിയർ മാനേജർ ഗൗരവ് മർക്കനും സംഘവും ക്ലാസ് നയിച്ചു.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്

https://www.youtube.com/@Sivansculturalcentre

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*