Swanam – Malayalam Drama – Film – Released on OTT – Rating 3*

Swanam – Malayalam Drama Film Releasing on 12th July on Nee Stream OTT Platform
Director : Deepesh Thacholi
Producer : Remya Raghavan
Story & Written : Dr. Valsalan Vathuserry
Co-Producer : Vijay & Draupath Vijay
Associate Director : Anoop Aravind
Co-Director : Nimish N Thanur
Cinematography : Vivek
Lyrics: Dr. Jinesh Erammam
Music Director: Hari Venugopal
Background Score : Sachin Babu
Starring: Santhosh Khezhatoor, Abhinanda etc
banner : Thullzi Films

കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ചിത്രം ‘ സ്വനം ‘ നീട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു.ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ചിത്രമാണ് സ്വനം. ബാലു എന്ന കുട്ടിയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രമേയം.

‘Swanam’ Movie Out Now.Watch Now Only on #Neestream

Download the App & Subscribe Now 👇Android: https://rb.gy/cmgxtziOS: https://rb.gy/afks2eRoku : https://rb.gy/xu5vufAmazon fire stick : https://rb.gy/angt5fAndroid TV : https://rb.gy/wwve99https://neestream.com/

Review :

സ്വനം.
നമ്മളെ പല ആവർത്തി പലതും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ. പ്രതേകിച്ചും ഈ കാലഘട്ടത്തിൽ സ്നേഹം റേഷൻ ആയി നൽകുന്ന അല്ലെങ്കിൽ പകരുന്ന ജനങ്ങളിലേക്ക് എത്തേണ്ടുന്ന സിനിമ. കുട്ടികളിൽ സ്നേഹം വളർത്തിയാൽ നാളത്തെ ജനത നന്മ നിറഞ്ഞതായി വരും . കുട്ടികൾ ഒരു ബാധ്യതകളോ നിർബന്ധ ബുദ്ധിയോ ഇല്ലാതെ അനോന്യം സ്നേഹിക്കുന്നു. അവരിൽ വലിയവർ ആണ് വിഷം വിതയ്ക്കുന്നത്. നാളത്തെ ജനത വിഷമുക്തരാവണമെങ്കിൽ ഇന്ന് തന്നെ സ്നേഹമെന്ന വളം ഇട്ടുകൊടുക്കണം എന്ന് പറയുന്ന ഒരു സിനിമ..
ഈ സിനിമയയുടെ പ്രതേകതകൾ : തീരെ മടുപ്പിക്കാതെ 90 മിനുട്ടു കൊണ്ട് കഥ പറയുന്നു. വളരെ വ്യക്തമായ തീരുമാനത്തോടെ തിരഞ്ഞെടുത്ത ലൊക്കേഷൻസ്. വിരസതയില്ലാത്ത സംഭാഷണം. ഹൃദ്യമായ ഒരു ഗാനം, അതിന്റെ ചിത്രീകരണവും വളരെ നന്ന്. കുട്ടികൾ കനേടുന്ന സിനിമ. അല്ല, വലിയവർ കാണേണ്ടുന്ന സിനിമ എന്ന് വേണം പറയാൻ. മൊത്തം ചിത്രീകരണം, അഭിനന്ദനം അർഹിക്കുന്നു.
കഥാപാത്രങ്ങൾ: എല്ലാവരും വളരെ വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ബാലുവും ഉണ്ണിയും , വളരെ നല്ല മികവോടെ , വളരെ പരിചയ സമ്പന്നരായ അഭിനേതാക്കളെ പോലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കുട്ടികളുടെ അമ്മമാരും, അദ്ധ്യാപകരും അവരുടെ വേഷങ്ങൾ വളരെ അഭിനന്ദനം അർഹിക്കുന്ന രീതിയിൽ തന്നെ കഥാപാത്രങ്ങളെ മിഴിവുള്ളതാക്കി.
പിന്നെ ഒരു കാര്യം, സ്വനം എന്നപേര് – നിങ്ങൾ ഈ സിനിമ കണ്ടാൽ അറിയാം എന്തുകൊണ്ട് ഈ പേര് വെച്ചു എന്നുള്ളത്.
സ്വനം ടീം എന്തികൊണ്ടും വളരെ നല്ല സിനിമയാണ് കാഴ്ചവെച്ചത്. ജനങ്ങൾ കടപ്പെട്ടിരിക്കുന്നു.
എല്ലാവരും കാണുക, ഇവരെ പ്രോത്സാഹിപ്പിക്കുക.
എന്നും കൂടെ.
പ്രേംരാജ് കെ കെ
ബാംഗ്ലൂർ
സിനിമ എഡിറ്റർ , നിരൂപകൻ , സിനിമ പ്രവർത്തകൻ.

[post_gallery]

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*