
കടൽച്ചൊരുക്ക്’ – നോവൽ പ്രകാശനം 15th March 2025 , 4PM
നാവികസൈനിക ജീവിതത്തെ ആസ്പദമാക്കി വി ആർ ഹർഷൻ എഴുതി മലയാളം റൈറ്റേഴ്സ് നെറ്റ് പ്രസിദ്ധീകരിച്ച ‘കടൽച്ചൊരുക്ക് ‘ എന്ന നോവലിന്റെ പ്രകാശനം മത്തികെരെ കോസ്മോപൊളിറ്റൻ ക്ലബ്ബിൽവച്ച് കെ നാരായണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാഹിത്യ സമ്മേളനത്തിൽ വച്ച് കവി ഇന്ദിരാ ബാലൻ നിർവ്വഹിക്കും. കവിയും ആക്റ്റിവിസ്റ്റുമായ സുദേവൻ പുത്തൻചിറ പുസ്തകം ഏറ്റുവാങ്ങും. ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി ജി. റെജി കുമാർ മുഖ്യാതിഥിയായിക്കും,
എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ. കെ പുസ്തക അവലോകനം നടത്തും. ഡോ. എം.എൻ.ആർ. നായർ, ശ്രീജേഷ്, (സെക്രട്ടറി, വിദ്യാരണ്യപുരം കേരള സമാജം , കെ. ദാമോദരൻ (മലയാളം മിഷൻ), എസ്.കെ.നായർ, വി.എം. പി. നമ്പീശൻ, വല്ലപ്പുഴ ചന്ദ്രശേഖരൻ, തൊടുപുഴ പദ്മനാഭൻ തുടങ്ങിയവർ ആശംസകൾ നേരും. നോവലിസ്റ്റ് വി ആർ ഹർഷൻ മറുപടിപ്രസംഗം നടത്തും. എഴുത്തുകാരനും മലയാളം റൈറ്റേഴ്സ് നെറ്റ് വർക്ക് എഡിറ്ററുമായ എസ് സലിംകുമാർ നന്ദി പ്രഭാഷണം നടത്തും.. വി.കെ.വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിക്കും.

Leave a Reply