
വി ആർ ഹർഷന്റെ നോവൽ ‘കടൽച്ചൊരുക്ക്’ പ്രകാശനം ചെയ്തു
നാവികസൈനിക ജീവിതത്തെ ആസ്പദമാക്കി വി ആർ ഹർഷൻ എഴുതി മലയാളം റൈറ്റേഴ്സ് നെറ്റ് വർക്ക് പ്രസാധനം ചെയ്ത ‘കടൽച്ചൊരുക്ക് ‘ എന്ന നോവലിന്റെ പ്രകാശനം മത്തികെരെ കോസ്മോപൊളിറ്റൻ ക്ലബ്ബിൽവച്ച് മാർച്ച് 15 ന് ജോർജ്ജ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാഹിത്യ സമ്മേളനത്തിൽ വച്ച് കവി ഇന്ദിരാ ബാലൻ നിർവ്വഹിച്ചു. ഗായിക ഹെന പുസ്തകം ഏറ്റുവാങ്ങി.
എഴുത്തുകാരനും ക്രിയേറ്റിവ് ആർട്ടിസ്റ്റുമായ ഡോ. പ്രേംരാജ് കെ. കെ. പുസ്തകപരിചയം നടത്തി. വല്ലപ്പുഴ ചന്ദ്രശേഖരൻ, സി ഡി തോമസ്, മോഹൻ ഗ്രോവുഡ്, കെ.ദാമു, എസ്.സലിoകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. നോവലിസ്റ്റ് വി ആർ ഹർഷൻ മറുപടിപ്രസംഗം നടത്തി. വി.കെ.വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.



Leave a Reply