Mr. Bengali, the real hero – Releasing soon

അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രത്തിന് ക്ലീൻ U സെൻസർ സർട്ടിഫിക്കേറ്റ്…

ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും….

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ട്രെയിലർ റിലീസ്സായി. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന ചിത്രത്തിന് ക്ലീൻ U സെൻസർ സർട്ടിഫിക്കേറ്റ്. ജനുവരി 03ന് സിനിമാപ്രേമികൾക്കായി തീയേറ്ററുകളിൽ എത്തും. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്. ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ്‌ ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം: ഗാഗുൽ ഗോപാൽ, മ്യൂസിക്: ജസീർ, അസി൦ സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, സ്റ്റണ്ട്: ജാക്കി ജോൺസൺ, മേക്കപ്പ്: അനീഷ്‌ പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ: മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റിൽസ്: റോഷൻ സർഗ്ഗം, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. റിലീസിന് ഒരുങ്ങുന്ന ചിത്രം വള്ളുവനാടൻ ഫിലിം കമ്പനിയുമായി ചേർന്ന് വയലുങ്കൽ ഫിലിംസ് ആണ് തിയറ്ററുകളിൽ എത്തിക്കുന്നത്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*