ട്യൂലിപ് പുഷ്പങ്ങളുടെ പാടം – പ്രേംരാജ് കെ കെയുടെ ചെറുകഥ സമാഹാരം – അവലോകനക്കുറിപ്പ്
ഡോ. പ്രേംരാജ് കെ.കെയുടെ ഈ ചെറുകഥാ സമാഹാരത്തിലെ ഓരോ ചെറുകഥകളുടെയും തലകെട്ട് തികച്ചും വ്യത്യസ്തം തന്നെ. ഓരോ കഥകളും ഉരുതിരിയുന്നത് ഓരോ വ്യക്തികളുടെയും ചുറ്റുപാടിൽ നിന്നും, വ്യക്തികളുടെ തന്നെ സ്വന്തം അനുഭവത്തിൽ നിന്നുമാണ്. ഈ പുസ്തകത്തിൽ അദ്ദേഹം വളരെ മനോഹരമായി ഗ്രാമീണ ഭംഗി വിവരിച്ചിരിക്കുന്നു. ട്യുലിപ്പ് എന്ന പുഷ്പം കാശ്മീരിൽ വസന്തകാലത്തെ ഏറ്റവും പകിട്ടുള ഒരു പുഷ്പ ഇനമാണ്. പേരു പോലെ തന്നെ ഇതിലെ കഥാപാത്രങ്ങളെല്ലാം ഒരു ട്യൂലിപ്പ് പുഷ്പം തന്നെ. “മൺശില്പങ്ങൾ “എന്ന കഥയിൽ മൺ ശില്പങ്ങൾക്ക് ജീവൻ കിട്ടുമ്പോൾ അവ മാറുന്നു. ഇതുപോലെ മനുഷ്യരും അവരുടെ രോഷാകുല ഭാവങ്ങൾ മറച്ചുവെച്ച് ചില സന്ദർഭങ്ങളിൽ രാക്ഷസൻമാരാവുന്നു. ” കനൽ എരിയുന്നവർ” എന്ന കഥയിൽ സ്ത്രീയെ വെറും ഒരു ഉപകരണമായി കാണുന്നു. “സ്വനാസനം” എന്ന കഥയിൽ മനുഷ്യന്റെ സ്വാർത്ഥ ചിന്തയും, പൊങ്ങച്ചവും വർണ്ണിച്ചിരിക്കുന്നു. ” ഒട്ടിച്ചു വെച്ച ചിറകുകൾ” എന്ന കഥയിൽ ഓരോ വ്യക്തിയുടെയും കുട്ടിക്കാലത്തെ അനുഭവങ്ങളെ ഓർമ്മിപ്പിക്കുന്നതോടൊപ്പം “സമയദൂരം” ത്തിൽ ജീവിത ചക്രം ക്ഷണികമാണെന്ന് സൂചിപ്പിക്കുന്നു.” മേഘ ചിത്രങ്ങൾ” കുട്ടികളുടെ കുട്ടിക്കാലം, കുട്ടുകുടുംബത്തിന്റെ ചിത്രവും, “ഒരു പിറന്നാളിൽ ” ദരിദ്ര്യരായവരുടെ പിറന്നാളാഘോഷവും, ” ട്യൂലിപ് പുഷ്പങ്ങളുടെ പാടം” ത്തിൽ കാശ്മീരിന്റെ പ്രകൃതി ഭംഗിയും , “ഒരു സൈക്കിൾ ” എന്ന കഥയിൽ കുട്ടിക്കാലത്തെ കുട്ടികളുടെ സൈക്കിൾ വാങ്ങാനുള്ള മോഹവും അതിന്റെ സാക്ഷാത്കരണവും മനോഹരം തന്നെ . ” ചുവന്ന മുഖപടം ” എന്ന കഥയ്ക്ക് മോഷ്ടാക്കളുടെ സ്വഭാവം അതു വഴി ഉടമസ്ഥ അനുഭവിക്കേണ്ട വിഷമവും , ” നിറങ്ങൾതൻ നൃത്തം” ൽ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിച്ചവരുടെ ചിന്തകളും , കുട്ടികളുടെ ഭാവനാ ലോകവും അനാവരണം ചെയ്തിരിക്കുന്നു. ” ഓർമ്മ തൂവൽ ” എന്ന കഥയിൽ വ്യത്യസ്ത ചിന്താധാരയിലുള്ള വ്യക്തികളുടെ ദാമ്പത്യം ജീവിതവും, “ശ്രുതിയിടും ഒരു പെൺ മനം” മദ്യപാനികളുടെ വീട്ടിലെ സ്ത്രീകളുട അവസ്ഥയും, “ഹരീസ് ലോഡ്ജ്” ഒരു കൂട്ടം ചെറുപ്പകാരുടെ മദ്യപാന ശീലവും, കൊച്ചു തമാശകളും വർണ്ണിച്ചിരിക്കുന്നു. പുതിയ തലമുറയെ ചിന്തയിലേക്കു നയിക്കുന്ന പ്രേംരാജ് കെ കെയുടെ കഥകൾ തികച്ചും സവിശേഷതയുള്ളതാകുന്നു. ഇനിയും അദ്ദേഹത്തിന് പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയട്ടെ. ആശംസകൾ
രഞ്ജിത . വി.കെ
കോഴിക്കോട്

Leave a Reply