കഥാകൃത്ത് പ്രേംരാജ് കെ കെ യുടെ ഉൽക്ക, ബാലനോവൽ പ്രകാശനം ചെയ്യപ്പെട്ടു
“ഉൽക്ക” എന്നപേരിലുള്ള ഡോ. പ്രേംരാജ് കെ കെ യുടെ ബാലനോവൽ ഈകഴിഞ്ഞ ഞായറാഴ്ച്ച ബെംഗളൂരുവിൽ പ്രകാശനം ചെയ്യപ്പെട്ടു. രഞ്ജിനി ധ്യാൻ, ഷൈനി അജിത് എന്നിവർ ചേർന്ന് അതിഥികൾക്ക് സ്വാഗതം നേർന്നു. തുടർന്ന് ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത് പ്രകാശനം ചെയ്ത ഈ കൃതി എഴുത്തുകാരൻ ഹരിദാസൻ കെ പി ഏറ്റുവാങ്ങി. തുടർന്ന് നടന്ന പ്രഭാഷണത്തിൽ ഓസ്റ്റിൻ അജിത് പറയുകയുണ്ടായി ഈ കൃതി ബാല സാഹിത്യ കൃതികളിൽ തികച്ചും വ്യത്യസ്തത നിറഞ്ഞതാണെന്ന്. ഹരിദാസൻ കെ പി തന്റെ അധ്യക്ഷപ്രഭാഷണത്തിൽ ആബാലവൃദ്ധം ജനങ്ങളും വായിച്ചിരിക്കേണ്ടുന്ന കൃതിയാണെന്നും വായനക്കാരെ ഓർമ്മപ്പെടുത്തി. എഴുത്തുകാരിയും സംസ്കൃതഭാഷ വിദുഷിയുമായ ഡോ. സുധ കെ കെ നഗരത്തിലെ സാഹിത്യപ്രേമികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തി. തുടർന്ന് പ്രസ്തുത ചടങ്ങിൽ പങ്കെടുത്തിരുന്ന വായനക്കാർ ഓരോരുത്തരായി പ്രേംരാജ് കെ കെ യ്ക്ക് ആശംസകൾ നേർന്നു. അതേത്തുടർന്ന് നന്ദി പറയുന്നതിന്റെ കൂട്ടത്തിൽ കഥാകാരൻ ഈ നോവൽ എഴുതാനുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. വളരെയധികം ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു അനുഭവമായി ഈ പുസ്തക പ്രകാശനം പങ്കെടുത്ത ഏവർക്കും അനുഭവപ്പെട്ടു. പരിപാടിക്കിടയിൽ പിന്നണി ഗായകൻ മോഹൻദാസ് എം ബി ഗാനങ്ങൾ ആലപിക്കുകയുണ്ടായി. ഈ കൃതി കഥാകാരനിൽ നിന്നും നേരിട്ടും ഓൺലൈനിലും ലഭിക്കുന്നതാണ്.




Leave a Reply