Kaalam Paranja Kadha – Malayalam Film
Director – Prasad Nooranad
Lyrics – Murukan Kattakada
Music – S.P Gopal Venkitesh
Script Producer Karunagapally krishnankutty , Vinod G Madhu , S.P Gopal Venkatesh Ajayi Ravi
Vayalar Sarthchandravarmma Rajeev Alunkal
Murukan Kattakada Swami Aswathithirunal Sreekumar Edappon
Sithara Krishnakumar Suryanarayan Deepu
Aristo Suresh Renjithunni Brusely Rajesh
kiran master Jithin Vellimana Anad Babu Robin Alex Joji Kannan
Shal Vismaya
Aristo Suresh Jayan cherthala Nisha Sarang Kollam Thulasai Aneesh ravi kudasanad kanakam jeeja Surendran lekshmi prasad
Distribution : SFC ADS
Business consultant & distribution head : Shijinlal ss

നാട്ടിലെ ഉന്നത നിലയിൽ ജീവിച്ച ഒരു കുടുംബം…
വിദേശത്ത് അച്ഛൻ ഉണ്ടാക്കിയ പണമൊക്കെ അവർ ആർഭാടമായി ആഘോഷിച്ചു ജീവിച്ചു..
എന്നാൽ അച്ഛൻറെ വരുമാനം മുടങ്ങിയതോടെ വിദേശത്ത് അച്ഛൻ ഉണ്ടാക്കിയ സമ്പത്ത് എല്ലാം നഷ്ടപ്പെട്ടതോടെ ജയിലിൽ പോകേണ്ടി വന്ന അച്ഛനുവേണ്ടി നാട്ടിൽ കടം വാങ്ങാൻ തുടങ്ങി..
ഒടുവിൽ ഒരു കുടുംബം നോക്കേണ്ടവൻ നാടിനെ ഞെട്ടിച്ച കൊലപാതകി യായി മാറിയ നേർക്കാഴ്ചയുമായി കാലം പറഞ്ഞ കഥ ചിത്രം ഒരുങ്ങുന്നു..
നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കുന്ന സിനിമ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു..
“കാലം പറഞ്ഞ കഥ”
കുട്ടി പുലിമുരുകൻ അജാസ് നായകനാകുന്ന സിനിമയാണ്..
ഒപ്പം ബാലനടിയായിരുന്ന സാന്ദ്രയും നായികയാവുന്നു..
കൂടാതെ നിഷ സാരംഗ്, മാസ്റ്റർ അർജിത്ത്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കൊല്ലം തുളസി, കുടശനാട് കനകം, രശ്മി അനിൽ ലക്ഷ്മി പ്രസാദ്, ജയലാൽ , കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, അബ്ബാ മോഹൻ, ജീജ സുരേന്ദ്രൻ, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ജിതിൻ ശ്യാം, ഭാവന, പ്രസന്നൻ, ഹരികുമാർ, വിനോദ്, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീരിൽ തുടങ്ങി ഒട്ടേറെ നാടക കലാകാരും സാമൂഹിക പ്രവർത്തകരും സിനിമയിൽ അഭിനയിക്കുന്നു…
കഴിഞ്ഞ 50 വർഷക്കാലമായി അശ്വതി ഭാവന എന്ന നാടക സമിതിയുടെ സാരഥിയും റിട്ടേഡ് ഹെഡ്മാസ്റ്ററുമായ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ക്യാമറ വിനോദ് ജി മാധവ്, കലാസംവിധാനം സന്തോഷ് പാപ്പനംകോട്, മേക്കപ്പ് സുധീഷ് നാരായണൻ, എഡിറ്റിംഗ് കണ്ണൻ, ജോജി, l..
സിത്താര കൃഷ്ണകുമാർ സൂര്യനാരായണൻ അരിസ്റ്റോ സുരേഷ് എന്നിവർ പാടുന്നു.
വയലാർ ശരത്ചന്ദ്രവർമ്മയും ശ്രീകുമാർ ഇടപ്പോൺ വരികൾ എഴുതിയിരിക്കുന്നു..
അജയ് രവിയാണ് സംഗീതം പകർന്നത്..
പശ്ചാത്തല സംഗീതം എസ് .പി ഗോപാൽ വെങ്കിടേഷ് (എസ് പി വെങ്കിടേഷ് മകൻ)
ആക്ഷൻ ബ്രൂസിലി രാജേഷ്, നൃത്തസംവിധാനം കിരൺ മാസ്റ്റർ, ജിതിൻ വെള്ളിമന
ചിത്രം 2026 ജനുവരിയിൽ റിലീസിന് ഒരുങ്ങുന്നു
“SPV യുടെ മകൻ SP ഗോപാൽ വെങ്കിടേഷ് കാലം പറഞ്ഞ കഥയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നു…”
മലയാളികളുടെ ജീവിതത്തിലേക്ക് പാട്ടുരൂപത്തില്‍ വന്നൊരു വസന്തമാണ് എസ്.പി വെങ്കടേഷ്. സലില്‍ ചൗധരിയെയും ബോംബെ രവിയെയും പോലെ അന്യനാട്ടില്‍ നിന്നു വന്ന് കാവ്യാത്മക സൗന്ദര്യവും ഭാവതീക്ഷ്ണതയുമുണ്ടായിരുന്ന ഒരുപിടി വരികള്‍ക്ക് ഈണമിട്ട പ്രതിഭാധനന്‍.
കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് ടൈറ്റിൽ സോങ്ങും പശ്ചാത്തലം സംഗീതവും ഒരുക്കി SP വെങ്കിടേഷ് മകൻ SP ഗോപാൽ വെങ്കിടേഷ് മലയാള സിനിമയിലേക്ക് എത്തുന്നു…
വയലാർ ശരത്ചന്ദ്ര വർമ്മ, മുരുകൻ കാട്ടാക്കട , ശ്രീകുമാർ ഇടപ്പോൾ എന്നിവരുടെ വരികൾക്ക് അജയ് രവി സംഗീതവും ഒരുക്കുന്നു..
മുരുകൻ കാട്ടാക്കടയുടെ വരികൾക്കാണ് SPG സംഗീതം നൽകിയിരിക്കുന്നത്..
പട്ടാപ്പകൽ നഗരത്തിൽ നടന്ന ആറ് കൊലപാതകങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കാൻ അവസരം ലഭിച്ചതിൽ അദ്ദേഹം നന്ദി പറയുന്നു…
2026 ജനുവരി അവസാനത്തോടെ ചിത്രം തീയറ്ററിലെത്താൻ ഒരുങ്ങുന്നു…
കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് കഥ തിരക്കഥ സംഭാഷണം ഒരുക്കിയത്.
Leave a Reply