Writer Premraj K K won Literature award

കഥാകാരൻ പ്രേംരാജ് കെ കെ യ്ക്ക് വി പൊന്നപ്പൻ ആചാരി സാഹിത്യ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം.

അദ്ധ്യാപകനും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഓച്ചിറയിലെ വി പൊന്നപ്പൻ ആചാരിയുടെ സ്മരണാർത്ഥം ഓച്ചിറയിലെ കലാസാംസ്‌കാരിക പ്രവർത്തകർ ഏർപ്പെടുത്തിയ “വി പൊന്നപ്പൻ ആചാരി മൂന്നാമത് സാഹിത്യ പുരസ്‌കാരം ” പ്രേംരാജ് കെ കെ യുടെ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം ” എന്ന കഥാസമാഹാരം സ്‌പെഷ്യൽ ജൂറി വിഭാഗത്തിൽ പുരസ്‌കാരം നേടി. മൂന്നാം വാർഷിക സമ്മളനത്തോട് അനുബന്ധിച്ച് നടന്ന ഈ ചടങ്ങിൽ സ്ഥലം എം എൽ എ മഹേഷ് സി ആർ പുരസ്‌കാരം കഥാകാരന് സമ്മാനിച്ചു.
2021 മുതൽ 2023 വരെയുള്ള കഥാ സമാഹാരങ്ങളാണ് കമ്മറ്റി ക്ഷണിച്ചിരുന്നത്. ഈകഴിഞ്ഞ ഡിസംബറിലായിരുന്നു പുരസ്കാരജേതാക്കളെ പ്രഖ്യാപിച്ചിരുന്നത്. അതിങ്ങനെ മികച്ച നോവൽ : പെരുമലയൻ (എം വി ജനാർദ്ദനൻ) , മികച്ച കവിതാ സമാഹാരം – വൃക്ഷ മനുഷ്യൻ (ഡോ ദിവ്യ എൻ ) , കഥാസമാഹാരം : ആര്യാനം വെയ് ജ (സുദീപ് ടി ജോർജ് , സ്‌പെഷ്യൽ ജൂറി വിഭാഗത്തിൽ : മികച്ച നോവൽ : മൃത്യുഗർത്തം (അഡ്വ . നസീറ, കവിത സമാഹാരം : ചിത്രശലഭം (അഹമ്മദ് ഖാൻ) , ജൂറി പുരസ്‌കാരം നേടിയ മികച്ച ചെറുകഥാ സമാഹാരം ട്യൂലിപ് പുഷ്പങ്ങളുടെ പാടം (ഡോ. പ്രേംരാജ് കെ കെ ).

ഫെബ്രുവരി ഒന്നാംതീയതി ഓച്ചിറയിൽ നടന്ന ഈ പരിപാടിയിൽ കലാ സാംസ്‌കാരിക മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു. ചിത്രത്തിൽ സംഘടനാ പ്രവർത്തകരും ഭാരവാഹികളും സമീപം.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*