ലോകത്തെമ്പാടുമുള്ള മലയാളികളെ ചേർത്തുപിടിച്ചുകൊണ്ട്, പ്രവാസി നിവാസി ഭേദമന്യേ എല്ലാ മേഖലയിലും ഉള്ള മലയാളികളുടെ ഉന്നമനത്തിനായി (കലാകായിക, സാംസ്കാരിക സാമൂഹിക, വിദ്യാഭ്യാസ ആരോഗ്യ… ജീവകാരുണ്യ തുടങ്ങി) ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന ആദ്യ ഏക സംഘടനയാണ് വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ
വോയ്സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ (VWMC ) എഴുത്തുകാരായ അംഗങ്ങൾക്കായി നടത്തിയ സാഹിത്യ രചന മത്സരമായ “VWMC തൂലിക രത്നം 2025 ” ഫലപ്രഖ്യാപനം ഇന്നലെ കൗൺസിലിന്റെ ഫൗണ്ടറും ചെയർപേഴ്സനുമായ ശ്രീമതി അജിതപിള്ള നടത്തി. പ്രശസ്ത എഴുത്തുകാരനും മലയാളം മിഷൻ രജിസ്ട്രാറു മായ ശ്രീ. വിനോദ് വൈശാഖി മുഖ്യ വിധികർത്താവായ ജഡ്ജിങ് കമ്മറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
അതിൽ വിജയിച്ചവർ ഇവരാണ് :
ടൈറ്റിൽ വിന്നർ (തൂലിക രത്നം ) ശ്രീ. വിനോദ് ഐരവൺ
തൂലിക രത്നം 2025 ഒന്നാം സ്ഥാനം : ഡോ. പ്രേംരാജ് കെ കെ (VWMC കർണാടക ചാപ്റ്റർ )
രണ്ടാം സ്ഥാനം ശ്രീമതി. വിജി അഭി (VWMC വയനാട് ചാപ്റ്റർ )
മൂന്നാം സ്ഥാനം ശ്രീ .വി മധുസൂദനൻ (VWMC തമിഴ്നാട് ചാപ്റ്റർ )
സമ്മാനസമർപ്പണത്തിന്റെ തീയ്യതിയും സ്ഥലവും മറ്റും ഉടനെ അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : VWMC തൂലിക രത്നം കോർഡിനേറ്റർ , ജയലത ജയകുമാർ
മൊബ്: 95660 04105



Leave a Reply