Manthrikkunna Yanthrangal – Premraj K K’s New Novel

മന്ത്രിക്കുന്ന യന്ത്രങ്ങൾ :പ്രേംരാജ് കെ കെ യുടെ നോവൽ

പ്രശസ്ത എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യുടെ ഏറ്റവും പുതിയ നോവൽ “മന്ത്രിക്കുന്ന യന്ത്രങ്ങൾ ” പ്രകാശനം ജൂൺ 20 ന് , 3 മണിക്ക് ഇന്ദിരാനഗറിലെ റോട്ടറി ഹാളിൽ നടക്കും. മന്ത്രികതയും മാസ്മരികതയും സമന്വയിച്ച് ഒരുക്കിയിരിക്കുന്ന ഈ കൃതി ഒരു ത്രില്ലർ നോവലാണ്. മലയാളം വായനക്കാർക്ക് തികച്ചും പുതിയൊരു അനുഭവമായിരിക്കും പ്രേംരാജ് കെ കെ യുടെ ഈ കൃതി. കേരളത്തിൽ നിന്നും മന്ത്ര തന്ത്ര വിദ്യകളിൽ പ്രാവീണ്യമുള്ള ഒരു കുടുംബവും അവർ നേരിടുന്ന പ്രതിസന്ധികളും തുടർന്ന് അവയെ നേരിടുന്നതുമാണ് ഇതിന്റെ ഇതിവൃത്തം.
ഈ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ബാലനോവൽ “ഉൽക്ക” വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രേംരാജ് കെ കെ ബാംഗളൂരിലെ അറിയപ്പെടുന്ന കഥാകാരനാണ്. അഡോർ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഈ കൃതിയുടെ വില 330 രൂപയാണ്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*