കഥകളുടെ മാന്ത്രിക സ്പർശവുമായി പ്രേംരാജ് കെ കെ
എഴുത്തുകാരൻ പ്രേംരാജ് കെ കെ യുടെ ഏറ്റവും പുതിയ നോവൽ, മന്ത്രിക്കുന്ന യന്ത്രങ്ങൾ” ഈ വരുന്ന ശനിയാഴ്ച (ജൂൺ 20) പ്രകാശിതമാവുകയാണ്. ഡോ. പ്രേംരാജ് കെ കെ യുടെ ഓരോ കൃതികളും ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് വീണ്ടും തെളിയിക്കുകയാണ് ഈ കൃതിയിലൂടെ. മാസ്മരികതയും നിഗൂഢതയും നിറഞ്ഞ ത്രില്ലർ നോവലായ ഈ കൃതി ഇന്ദിരാനഗറിലെ റോട്ടറി ഹോളിൽ, വിജയ കർണ്ണാടക പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ് ഉദ്‌ഘാടനം ചെയ്യുന്ന വേദിയിൽവെച്ച് വായനക്കാരിലേക്ക് എത്തിക്കുന്നു. അദ്ധ്യാപികയും സംസ്കൃത പണ്ഡിതയുമായ ഡോ. സുധ കെ കെയുടെ അധ്യക്ഷതയിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയിൽ നിന്നും വിരമിച്ച പ്രൊഫെസ്സർ ഡോ. ഇന്ദിര പറക്കാട്ട് പ്രകാശനം ചെയ്യുമ്പോൾ കവിയും സംഗീതജ്ഞയുമായ നീതു കുറ്റിമാക്കൽ സ്വീകരിക്കുന്നു. ബെംഗളൂരുവിലെ ഏതാനും കവികൾ കവിതകൾ അവതരിപ്പിക്കുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കുന്ന ഈ ചടങ്ങിൽ വെച്ച് യുവ പ്രതിഭ ഓസ്റ്റിൻ അജിതിനെ ആദരിക്കുന്നു. പ്രസ്തുത ദിവസം മുതൽ ഈ കൃതി ഓൺലൈനിൽ ലഭ്യമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9886910278
അവതരണം : ഗീത ശശികുമാർ, രഞ്ജിനി ധ്യാൻ.
കൃതിയെ കുറിച്ച് അവലോകനം ചെയ്യുന്നവർ : വി ആർ ഹർഷൻ, എം എൻ ആർ നായർ, ഷൈനി അജിത്, രമാ പ്രസന്ന പിഷാരടി, സിന കെ എസ് , ബ്രിജി കെ ടി, ലാലി രംഗനാഥ് , ജെസ്സി ജോൺ.
കവിതകൾ അവതരിപ്പിക്കുന്നവർ : ശ്രീദേവി ഗോപാൽ, റാണി ശശികുമാർ, പദ്മനാഭൻ എ , ജയശ്രീ കലാധരൻ, ശ്രീദേവി സുരേഷ്, ശ്രീലത മധു, നീതു കുറ്റിമാക്കൽ.
ആശംസകൾ നേരുന്നവർ: ആന്റോ തോമസ്, വിശ്വനാഥൻ ഓ, അഡ്വ. സത്യൻ പുത്തൂർ, തൊടുപുഴ പദ്മനാഭൻ, മഹാലിംഗേശ്വർ, അർച്ചന സുനിൽ കുമാർ, സോന, ഹെന്ന, രജത് കുറ്റിയാട്ടൂർ , സന്ദീപ് കുന്നത്ത്, രവീന്ദ്രനാഥൻ, ഷുബിൻ, അനൂപ് ചന്ദ്രൻ, സുരേഷ് കൃഷ്ണ, സുകുമാരൻ, ബിന്ദു ജോർജ്ജ്, കല ജി കെ, അനീസ് സി സി ഒ. അമ്പിളി അനിശം, ജയശങ്കർ, സുനിൽകുമാർ ടി പി, രമേശ് കുമാർ വി, സി പി രവീന്ദ്രൻ.


Leave a Reply