Premraj K K’s Novel Release – Manthrikkunna Yanthrangal

പ്രേംരാജ് കെ കെയുടെ നോവൽ “മന്ത്രിക്കുന്ന യന്ത്രങ്ങൾ” പ്രകാശിക്കപ്പെട്ടു.

ബെംഗളൂരുവിലെ പ്രശസ്ത എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യുടെ ത്രില്ലെർ നോവൽ ജൂൺ 20ന് ഇന്ദിരാനഗറിലെ റോട്ടറി ഹാളിൽ നിറഞ്ഞ സദസ്സിന്റെ സാക്ഷിയാക്കി പ്രകാശിതമായി. അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. സുധയുടെ അധ്യക്ഷതയിൽ വിജയ് കർണാടക ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ് ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തപ്പോൾ ശിവദ ധ്യാൻ പ്രാർത്ഥന ആലപിച്ചു. തുടർന്ന് കേന്ദ്ര സംസ്കൃത സർവകലാശാല മുൻ അദ്ധ്യാപിക ഡോ. ഇന്ദിര പറകാട്ട് പ്രകാശനം ചെയ്‌തുകൊണ്ട് സോഫ്റ്റ്‌വെയർ എൻജിനീയറും സംഗീതജ്ഞയുമായ നീതു കുറ്റിമാക്കാലിനു കൃതിയുടെ കോപ്പി സമ്മാനിച്ചു. നല്ല എഴുത്തുകളും പുസ്തകങ്ങളും മരിച്ചിട്ടില്ല എന്നതിന് തെളിവായി മേരി ജോസഫ് പ്രേംരാജിന്റെ പുസ്തകത്തെ എടുത്തുകാട്ടി. തുടർന്ന് എഴുത്തുകാരി ഷൈനി അജിത് പുസ്തകത്തെക്കുറിച്ചും പ്രേംരാജ് കെ കെ യുടെ എഴുത്തിന്റെ വഴികളെ കുറിച്ചും സംസാരിച്ചു. നോവലിന്റെ ലോകത്തേക്ക് ഈ കൃതി പുത്തൻ അനുഭവമായിരിക്കുമെന്ന് ഷൈനി പറയുകയുണ്ടായി. ബംഗളൂരിലെ മുതിർന്ന സാഹിത്യകാരൻ വി ആർ ഹർഷൻ അവലോകനം ചെയ്യുന്ന വേളയിൽ ഇത്തരമൊരു കൃതി മലയാള ഭാഷയിൽ ആദ്യമാണെന്നും മറ്റുഭാഷകളിലേക്ക് വിവർത്തനപ്പെടുണ്ടുന്ന കൃതിയാണെന്നും പറയുകയുണ്ടായി. തുടർന്ന് എഴുത്തുകാരൻ ഡോ. എം എൻ ആർ നായർ, ഈ കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ കുറിച്ച് എടുത്തു പറഞ്ഞു. കവയിത്രി രമാ പ്രസന്ന പിഷാരടി പുസ്തക ചർച്ചയിൽ പറഞ്ഞത് പ്രേംരാജ് കെ കെ യുടെ കഥകളുടെ ഭംഗിയും അതിലെ അപ്രതീക്ഷിത കഥാഗതിയും ഒക്കെയാണ്. എഴുത്തുകാരി ലാലി രംഗനാഥ്, അഡ്വ . സത്യൻ പുത്തൂർ , സിന കെ എസ് (എഴുത്തുകാരിയും സംരംഭകയും) , ദാമോദരൻ മാഷ് (മലയാളം മിഷൻ) , അജിത് കോടോത്ത്, ഓ വിശ്വനാഥൻ, തൊടുപുഴ പദ്മനാഭൻ, അനൂപ് ചന്ദ്രൻ, സുകുമാരൻ, കൃഷ്ണകുമാർ കടമ്പൂർ, സി പി രവീന്ദ്രൻ, അനീസ് സി സി ഒ, സുനിൽകുമാർ ടി പി, രാജൻ കുറുപ്പ് എന്നിവർ ആശംസകൾ നേർന്നു. ഗീത ശശികുമാർ, രഞ്ജിനി ധ്യാൻ എന്നിവർ ചേർന്ന് സദസ്സ് നിയന്ത്രിച്ചു. റാണി ശശികുമാർ, പദ്മനാഭൻ എ , ശ്രീദേവി സുരേഷ്, ശ്രീദേവി ഗോപാൽ, നീതു കുറ്റിമാക്കൽ , ശ്രീലത മധു, എന്നിവർ കവിതകൾ അവതരിപ്പിച്ചു. “ഗ്രാഫിക്സ് മീഡിയ” യിൽ നിന്നും റോബിൻ ചിത്രങ്ങൾ ക്യാമറിയിൽ പകർത്തി. പ്രസ്തുത ചടങ്ങിൽ യുവപ്രതിഭ ഓസ്റ്റിൻ അജിത്തിനെ ആദരിച്ചു. വന്ദേമാതരം ആലപിച്ചുകൊണ്ട് സദസ്സ് പിരിഞ്ഞു. പ്രസ്തുത പുസ്തകം ഓൺലൈനിൽ ലഭ്യമാണ്. വില 330 രൂപ.

Event Photography – Graphics Media

Premraj K K’s novel “Mantrikkunna Yantrangal” was published.


Famous writer Dr. Premraj KK’s thriller novel was released on June 20 to a packed audience at the Rotary Hall in Indiranagar. Mary Joseph, assistant editor of “Vijay Karnataka Daily” inaugurated the programme by lighting the lamp. Indira Parakkatt, Writer and retired teacher, She is a former professor of Central Sanskrit University,  copy of the work was presented to Neethu Kuttimakkal, a software engineer and musician. Mary Joseph highlighted Premraj’s book as proof that good writing and books are not dead. Then the author Shiny Ajith spoke about the book and the ways of Premraj KK’s writing. Shiny said that this work will be a new experience for the world of the novel. Senior writer V R Harshan from Bengaluru, while reviewing the book, said that it is the first such work in Malayalam language and it is being translated into other languages. The writer, Dr. MNR Nair highlighted the warm relationship between the characters portrayed in this work. Poetess Rama Prasanna Pisharody said in the book discussion that the beauty of the stories of Premraj KK and its unexpected storyline. Writer Lali Ranganath. Sathyan Puttur, Cina KS (writer and entrepreneur), Damodaran Mash (Malayalam Mission), Ajith Kodothu, O Viswanathan, Thodupuzha Padmanabhan, Anoop Chandran, Sukumaran, Krishnakumar Kadambur, C P Raveendran, Anees CCO, Sunil Kumar TP,Rajan Kurup. Geetha Sasikumar and Ranjini Dhyan anchored the programme. Poems were recited  by Rani Sasikumar, Padmanabhan A, Sridevi Suresh, Sridevi Gopal, Neethu Kuttimakkal and Sreelatha Madhu. Robin captured the images on camera from “Graphics Media.” Young prodigy Austin Ajith was felicitated on the occasion. The gathering dispersed by singing Vande Mataram. This book currently available on online.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*